മ​നു​വി​നെ കൊ​ന്ന​ത് ഇ​ടി​ച്ചും ച​വി​ട്ടി​യു​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്
Sunday, August 25, 2019 10:25 PM IST
അ​ന്പ​ല​പ്പു​ഴ: പ​റ​വൂ​രി​ലെ ബാ​റി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് നാ​ലം​ഗ സം​ഘം മ​നു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ഇ​ടി​ച്ചും ച​വി​ട്ടി​യെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ലെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. ശ​രീ​ര​മാ​സ​ക​ലം ഏ​റ്റ ഇ​ടി​യും ച​ത​വും മൂ​ലം ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്കും കേ​ടു സം​ഭ​വി​ച്ചു. ബി​യ​ർ കു​പ്പി ഉ​പ​യോ​ഗി​ച്ചും ഇ​ഷ്ടി​ക ഉ​പ​യോ​ഗി​ച്ചും മ​ർ​ദി​ച്ച പാ​ടു​ക​ൾ ശ​രീ​ര​മാ​സ​ക​ലം ഉ​ണ്ട്. ക്രൂ​ര മ​ർ​ദ​ന​ത്താ​ലാ​ണ് മ​രി​ച്ച​ത്. ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി​യ മൃ​ത​ദേ​ഹം രാ​വി​ലെ 11.30 ഓ​ടെ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. മ​നു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ താ​മ​സി​ക്കു​ന്ന മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ​തി​നേ​ഴാം വാ​ർ​ഡി​ൽ അ​ന്പ​നാ കു​ള​ങ്ങ​ര മാ​ച്ച​നാ​ട് കോ​ള​നി​യി​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ വൈ​കു​ന്നേ​രം നാ​ലോ​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.
കേ​സി​ൽ ഇ​തു​വ​രെ അ​ഞ്ചു പേ​രാ​ണ് അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്. ഇ​വ​ർ റി​മാ​ൻ​ഡി​ലാ​ണ്. പ​റ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ തൈ​പ്പ​റ​ന്പി​ൽ അ​പ്പാ​പ്പ​ൻ പ​ത്രോ​സ് (28), വ​ട​ക്കെ തൈ​യി​ൽ സ​നീ​ഷ് (സൈ​മ​ണ്‍-29), കാ​ക്ക​രി​യി​ൽ ഓ​മ​ന​ക്കു​ട്ട​ൻ (ജോ​സ​ഫ് -19 ), പ​റ​യ​ക്കാ​ട്ടി​ൽ കൊ​ച്ചു​മോ​ൻ (39), തെ​ക്കേ​പാ​ല​യ്ക്ക​ൽ ജോ​ണ്‍ പോ​ൾ (33) എ​ന്നി​വ​രാ​ണ് റി​മാ​ൻ​ഡി​ലു​ള്ള​ത്. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന പ​ന​ഞ്ചി​ക്ക​ൽ വി​പി​ൻ (ആ​ന്‍റ​ണി സേ​വ്യ​റെ യും (28) മൃ​ത​ദേ​ഹം മ​റ​വു ചെ​യ്യാ​ൻ കൂ​ട്ടു​നി​ന്ന നാ​ലു​പേ​രെ​യും ഇ​നി​യും പി​ടി​കൂ​ടാ​നു​ണ്ട്. ഇ​വ​ർ​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ പോ​ലീ​സ് ഉൗ​ർ​ജി​ത​മാ​ക്കി. ക​ഴി​ഞ്ഞ 19 നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ​റ​വൂ​രെ സ​ഹോ​ദ​രി മ​ഞ്ജു​വി​ന്‍റെ വീ​ടാ​യ ര​ണ്ടു തൈ​യി​ലെ​ത്തി​യ മ​നു വൈ​കി​ട്ടോ​ടെ പ​റ​വൂ​രി​ലെ ബാ​റി​ൽ മ​ദ്യ​പി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു. ഈ ​സ​മ​യം നാ​ലം​ഗ സം​ഘ​വും ബാ​റി​ലെ​ത്തി.
മു​ൻ വൈ​രാ​ഗ്യ​മു​ള്ള മ​നു​വി​നെ ക​ണ്ട​തോ​ടെ വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും മ​ർ​ദ​നം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ബാ​റി​ൽ നി​ന്നി​റ​ങ്ങി റോ​ഡി​ൽ നി​ന്നി​രു​ന്ന മ​നു​വി​നെ വീ​ണ്ടും എ​ത്തി മ​ർ​ദി​ച്ച് ദേ​ശീ​യ പാ​ത​യു​ടെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്ത് എ​ത്തി​ച്ചു. ഇ​വി​ടെ വ​ച്ചു അ​തി​ക്രൂ​ര​മാ​യി ഇ​ഷ്ടി​ക ഉ​പ​യോ​ഗി​ച്ച് ശ​രീ​ര​മാ​സ​ക​ലം മ​ണി​ക്കൂ​റു​ക​ളോ​ളം മ​ർ​ദി​ച്ചു. മ​ര​ണം സ്ഥി​രീ​ക​രി​ച്ച ശേ​ഷം സ്കൂ​ട്ട​റി​ൽ ഓ​മ​ന​ക്കു​ട്ട​നും വി​പി​നും ചേ​ർ​ന്ന് മ​നു​വി​നെ പ​റ​വൂ​ർ ഗ​ലീ​ലി​യ ക​ട​പ്പു​റ​ത്ത് വി​ജ​ന​മാ​യ സ്ഥ​ല​ത്ത് എ​ത്തി​ച്ചു. പി​ന്നാ​ലെ അ​പ്പാ​പ്പ​ൻ പ​ത്രോ​സും സൈ​മ​ണും സ്ഥ​ല​ത്തെ​ത്തി. ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ കൊ​ച്ചു​മോ​നേ​യും ജോ​ണ്‍ പോ​ളി​നെ​യും മ​റ്റു മൂ​ന്നു പേ​രെ​ക്കൂ​ടി വി​ളി​ച്ചു വ​രു​ത്തി ച​ന്ത​ക്ക​ട​വി​ന് 200 മീ​റ്റ​ർ മാ​റി അ​ര​യാ​ൾ താ​ഴ്ച​യി​ൽ കു​ഴി​യെ​ടു​ത്ത് മൃ​ത​ദേ​ഹം മ​റ​വു​ചെ​യ്യു​ക​യാ​യി​രു​ന്നു.
സം​ഭ​വ സ്ഥ​ല​ത്തു നി​ന്നും കി​ട്ടി​യ മൊ​ബൈ​ൽ ഫോ​ണ്‍ മ​നു​വിന്‍റേതാ​ണെ​ന്ന് സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് ജ​യ​ൻ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് മ​നു​വി​ന്‍റെ പി​താ​വി​നെ വി​വ​രം അ​റി​യി​ക്കു​ക​യും പു​ന്ന​പ്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. ബാ​റി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പോ​ലീ​സി​ന് പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു​ള്ള തെ​ര​ച്ചി​ലി​ലാ​ണ് അ​പ്പാ​പ്പ​ൻ പ​ത്രോ​സി​നെ​യും സൈ​മ​ണേ​യും പി​ടി​കൂ​ടി​യ​ത്. എ​ന്നാ​ൽ പ്ര​തി​ക​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത് മൃ​ത​ദേ​ഹം ക​ല്ലു കെ​ട്ടി വ​ള്ള​ത്തി​ൽ ക​യ​റ്റി ക​ട​ലി​ൽ ഒ​ഴു​ക്കി​യെ​ന്നാ​ണ്. മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​സ്റ്റു ഗാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ വ്യാ​പ​ക​മാ​യ​തി​ര​ച്ചി​ലും ന​ട​ത്തി.
അ​ടു​ത്ത ദി​വ​സം ഓ​മ​ന​ക്കു​ട്ട​നെ പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് കേ​സി​ൽ 10 ഓ​ളം പേ​രു​ണ്ടെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച പോ​ലീ​സി​ന് കൊ​ച്ചു​മോ​നെ​യും ജോ​ണ്‍ പോ​ളിനെ​യും പി​ടി​കൂ​ടാ​നാ​യ​താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച​ത്. കൊ​ച്ചു​മോ​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ൾ മൃ​ത​ദേ​ഹം ക​ട​ൽ​തീ​ര​ത്ത് കു​ഴി​യെ​ടു​ത്തു മ​റ​വു ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.
കൊ​ച്ചു​മോ​ൻ മ​റ​വു ചെ​യ്ത സ്ഥ​ല​വും പോ​ലീ​സി​ന് കാ​ട്ടി​ക്കൊ​ടു​ത്തു. ര​ണ്ടു മ​ണി​ക്കൂ​റ​ത്തെ ശ്ര​മ​ഫ​ല​മാ​യി മ​ണ്ണ് നീ​ക്കി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. മ​നു​വി​ന്‍റെ പി​താ​വ് മ​നോ​ഹ​ര​ൻ മൃ​ത​ദേ​ഹം തി​രി​ച്ച​റി​യു​ക​യും ചെ​യ്ത​തോ​ടെ ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​സ്റ്റു​മോർ​ട്ട​ത്തി​നാ​യി മാ​റ്റു​ക​യാ​യി​രു​ന്നു.
പ്ര​തി​ക​ളും കൊ​ല്ല​പ്പെ​ട്ട മ​നു​വും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളും ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ വ​രു​മാ​ണ്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ൻ ആ​ശ​യ​കു​ഴ​പ്പ​മു​ണ്ടാ​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യ​ത് പോ​ലീ​സി​ന് ആ​ശ്വാ​സ​മാ​യി. കി​ട്ടാ​നു​ള്ള പ്ര​തി​ക​ളെ കൂ​ടി ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി പി.​വി. ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ സി​ഐ രാ​ജേ​ഷും, പു​ന്ന​പ്ര പോ​ലീ​സു​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.