യു​വാ​വി​നെ കാ​ർ ക​യ​റ്റി കൊ​ന്ന സം​ഭ​വം: അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ എ​ണ്ണം ഒ​ന്പ​താ​യി, പ്ര​തി​ക​ളെ ഉ​ട​ൻ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും
Sunday, August 25, 2019 10:25 PM IST
കാ​യം​കു​ളം: ബാ​റി​നു സ​മീ​പ​മു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ക​രീ​ല​ക്കു​ള​ങ്ങ​ര ക​രു​വ​റ്റും​കു​ഴി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഷ​മീ​ർ​ഖാ​നെ (25) കാ​ർ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ എ​ണ്ണം ഒ​ന്പ​താ​യി. പ്ര​തി​ക​ളെ​യെ​ല്ലാം കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​വ​രെ തെ​ളി​വെ​ടു​പ്പി​ന് ഉ​ട​ൻ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് കാ​യം​കു​ളം ഡി​വൈ​എ​സ്പി ആ​ർ. ബി​നു പ​റ​ഞ്ഞു. ഒ​ളി​വി​ൽ പോ​യ മു​ഖ്യ​പ്ര​തി​ക​ളാ​യ കാ​യം​കു​ളം പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ അ​ജ്മ​ൽ (20), കൊ​റ്റു​കു​ള​ങ്ങ​ര മേ​നാ​ന്ത​റ​യി​ൽ സ​ഹി​ൽ (21) എ​ന്നി​വ​രെ കൂ​ടാ​തെ പ്ര​തി​ക​ളെ സ​ഹാ​യി​ച്ച ആ​റു പേ​ർ കൂ​ടി ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യി​രു​ന്നു. എ​രു​വ പ​ടി​ഞ്ഞാ​റ് തു​രു​ത്തി​യി​ൽ ആ​ഷി​ഖ് (24), കാ​യം​കു​ളം പു​ത്ത​ൻ​പു​ര വ​ട​ക്ക​തി​ൽ അ​ജ്മ​ൽ (23), പ​ട​നി​ലം ന​ന്പ​ല​ശേ​രി ഫ​ഹ​ദ് (19), ചി​റ​ക്ക​ട​വം ആ​ന്േ‍​റാ വി​ല്ല​യി​ൽ റോ​ബി​ൻ (23), ചേ​രാ​വ​ള്ളി തു​ണ്ടി​ൽ തെ​ക്ക​തി​ൽ ശ​ര​ത് (19), കി​ളി​മാ​നൂ​ർ മ​ഠ​ത്തി​ൽ കു​ന്ന് ശ്രീ​ഈ​ശ്വ​രി ഭ​വ​നം സു​ഭാ​ഷ് (29) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
അ​ജ്മ​ൽ, സ​ഹ​ൽ എ​ന്നി​വ​ർ​ക്ക ്കി​ളി​മാ​നൂ​രി​ൽ പ​ണ​വും മ​റ്റു​സ​ഹാ​യ​വും ചെ​യ്തു കൊ​ടു​ത്ത​തി​നു സു​ഭാ​ഷി​നേ​യും മു​തു​കു​ള​ത്ത് ലോ​ഡ്ജി​ൽ ഇ​വ​രെ പാ​ർ​പ്പി​ക്കു​ക​യും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളും ചെ​യ്ത​തി​ന് ആ​ഷി​ഖ്, അ​ജ്മ​ൽ എ​ന്നി​വ​രെ​യും ഇ​വി​ടെ നി​ന്നും ഇ​വ​രെ രാ​മ​പു​ര​ത്തെ​ത്തി​ച്ച് ലോ​റി​യി​ൽ എ​റ​ണാ​കു​ള​ത്തേ​ക്ക് ക​ടക്കാ​ൻ സ​ഹാ​യി​ച്ച​തി​ന് ശ​ര​ത്, റോ​ബി​ൻ എ​ന്നി​വ​രേ​യും എ​റ​ണാ​കു​ള​ത്ത് ഇ​വ​ർ​ക്ക് പ​ണ​വും വ​സ്ത്ര​വും ന​ൽ​കി ബം​ഗ​ളൂരു​വി​ന് പോ​കാ​ൻ സ​ഹാ​യി​ച്ച​തി​നാ​ണ് ഫ​ഹ​ദി​നെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ളി​വി​ൽ പോ​യ മു​ഖ്യ​പ്ര​തി​ക​ളെ ബാം​ഗ്ലൂ​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സേ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
സം​ഭ​വം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ർ ബ​സ് സ്റ്റാൻ​ഡി​നു സ​മീ​പ​ത്തെ പ്ര​തി​ക​ളു​ടെ സു​ഹൃ​ത്തി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്ത് നി​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ കാ​യം​കു​ളം ഐ​ക്യ ജം​ഗ്ഷ​ൻ വ​ലി​യ വീ​ട്ടി​ൽ ഷി​യാ​സി (21 )നെ ​കി​ളി​മാ​നൂ​രി​ൽ വ​ച്ചു പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളി​ൽ നി​ന്നും ല​ഭി​ച്ച നി​ർ​ണാ​യ​ക മൊ​ഴി​ക​ളാ​ണ് ബാ​ക്കി​യു​ള്ള പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന് സ​ഹാ​യ​ക​മാ​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം ടോ​മി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഡി​വൈ​എ​സ്പി ആ​ർ. ബി​നു, സി​ഐ കെ. ​വി​നോ​ദ്, എ​സ്ഐ കെ.​സു​നി​മോ​ൻ, എ​എ​സ്ഐ​മാ​രാ​യ ഹ​രി​ഹ​ര​ൻ, ഇ​ല്ല്യാ​സ്, സി​പി​ഒ മാ​രാ​യ സ​ന്തോ​ഷ്, ബി​നു​മോ​ൻ, രാ​ജേ​ഷ് ആ​ർ. നാ​യ​ർ, ഷാ​ജ​ഹാ​ൻ, മ​ഹേ​ഷ്, സ​ലിം, ജ​വ​ഹ​ർ, റോ​ഷി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ​യെ​ല്ലാം പി​ടി​കൂ​ടി​യ​ത്.