കാവാലംകാർക്ക് കെഎസ്ആർടിസി വ​ക വാ​ഗ്ദാ​ന​ലം​ഘ​നം
Sunday, August 25, 2019 10:25 PM IST
മ​ങ്കൊ​ന്പ്: കെ​സ്ആ​ർ​ടി​സി ക്കു​വേ​ണ്ടി സ​മ​രം ചെ​യ്ത നാ​ട്ടു​കാ​ർ​ക്കു കോ​ർ​പറേ​ഷ​ൻ വ​ക വാ​ഗ്ദാ​ന​ലം​ഘ​നം.
കോ​ട്ട​യം - കാ​വാ​ലം റൂ​ട്ടി​ൽ ചെ​യി​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് കാ​വാ​ലം ഗ്രാ​മ​വാ​സി​ക​ൾ​ക്ക് ഇ​പ്പോ​ൾ നി​രാ​ശ സ​മ്മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചി​ല്ല എ​ന്ന​തി​നു പു​റ​മെ ഉ​ള്ള​തു​കൂ​ടി നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശം ഇ​ര​ട്ടി​യാ​ക്കി.
സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കെ​തി​രേ സ​മ​രം ചെയ്ത റൂ​ട്ടി​ൽ കെ എസ്ആ​ർ​ടി​സി മാ​ത്ര​മാ​ണ് നാ​ട്ടു​കാ​ർ​ക്ക് ആ​ശ്ര​യം.
കോ​ട്ട​യം ഡി​പ്പോ​യി​ൽ നി​ന്നും കാ​വാ​ല​ത്തേ​ക്ക് 20 മി​നി​റ്റ് ഇ​ട​വി​ട്ട് സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു ര​ണ്ടു മാ​സം മു​ൻ​പാ​ണ് കെഎ​സ്ആ​ർ​ടി​സി പ്ര​ഖ്യാ​പി​ച്ച​ത്. ജൂ​ണ്‍ 13 നാ​രം​ഭി​ച്ച ചെ​യി​ൽ സ​ർ​വീ​സ് ത​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന് യാ​ത്ര​ക്കാ​ർ ക​രു​തി​യി​രു​ന്നു. രാ​വി​ലെ ആ​റു​മു​ത​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോള​ജ് - കാ​വാ​ലം റൂ​ട്ടി​ൽ ഒ​ൻ​പ​തു സ​ർ​വീ​സു​ക​ൾ ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ഞ്ചു സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​ഖ്യാ​പ​നം പി​ന്നീ​ട് വിഴു​ങ്ങു​ക​യാ​യി​രു​ന്നു.
ആ​വ​ശ്യ​ത്തി​നു ബ​സോ, ജീ​വ​ന​ക്കാ​രോ ഇ​ല്ല എ​ന്ന​താ​ണ് വാ​ഗ്ദാ​നം ലം​ഘി​ക്ക​പ്പെ​ട്ട​തി​ന് അ​ധി​കൃ​ത​ർ നി​ര​ത്തു​ന്ന ന്യാ​യ​വാ​ദ​ങ്ങ​ൾ. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ അ​റി​യാ​തെ​യാ​ണോ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ചോ​ദ്യം.
കോ​ട്ട​യ​ത്തു നി​ന്നും കൈ​ന​ടി വ​രെ മാ​ത്ര​മാ​ണ് നി​ല​വി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. കാ​വാ​ലം, വെ​ളി​യ​നാ​ട്, ക​ണ്ണാ​ടി, കാ​യ​ൽ​പ്പു​റം, പു​ളി​ങ്കു​ന്ന്, നാ​ര​ക​ത്ര തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള യാ​ത്ര​ക്കാ​ർ പൂ​ർ​ണ​മാ​യും കെഎസ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളെ​യാ​ണ് യാ​ത്ര​യ്​ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ബ​സ് ലോ​ബി​യെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ഖ്യാ​പ​ന​ത്തെ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.
ഡി​പ്പോ​യി​ൽ ഏ​റ്റ​വു​മ​ധി​കം വ​രു​മാ​നം ന​ൽ​കു​ന്ന റൂ​ട്ടി​ൽ പ്ര​ഖ്യാ​പി​ച്ച രീ​തി​യി​ൽ സ​ർ​വീ​സ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇക്കാ​ര്യം ഉ​ന്ന​യി​ച്ച് കോ​ട്ട​യം ഡി​ടി​ഒ, കെഎസ്ആ​ർ​ടി​സി ചീ​ഫ് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നാ​ട്ടു​കാ​ർ നി​വേ​ദ​നം ന​ൽ​കി.