സെ​മി​നാ​ർ ന​ട​ത്തി
Sunday, August 25, 2019 10:23 PM IST
ചെ​ങ്ങ​ന്നൂ​ർ: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം 2019 -ഉ​ള്ള​ട​ക്ക​വും ഉ​ൾ​ക്കാ​ഴ്ച്ച​യും എ​ന്ന വി​ഷ​യ​ത്തി​ൽ ഭാ​ര​തീ​യ ശി​ക്ഷ​ണ്‍ മ​ണ്ഡ​ൽ കേ​ര​ള​ഘ​ട​ക​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി. ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ആ​ർ​ട്സ് മെ​ന്പ​ർ സെ​ക്ര​ട്ട​റി സ​ച്ചി​ദാ​ന​ന്ദ ജോ​ഷി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗു​രു​കു​ല വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ സ്വ​ത്വ​ബോ​ധം ഉ​ൾ​ക്കൊ​ള്ളു​ന്ന ബോ​ധ​ന സ​ന്പ്ര​ദാ​യം ഉ​ൾ​ക്കൊ​ള്ളു​ന്ന വി​ധ​ത്തി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ മാ​റ്റം ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ക​ര​ട് രേ​ഖ​യി​ൽ വ്യ​ക്ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദ​ക്ഷി​ണേ​ന്ത്യാ സം​യോ​ജ​ക​ൻ ബി.​എ സു​ബ്ര​ഹ്മ​ണ്യ, ഡോ.​കെ.​എ​ൻ. മ​ധു​സൂ​ദ​ന​ൻ പി​ള്ള, ഡോ. ​വി.​പി.​ജോ​ഷി​ത്, ഡോ ​കെ.​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ഡോ. ​പി. ഹ​രി​കൃ​ഷ്ണ​ൻ, ഡോ. ​വി.​പി. വി​ജ​യ​മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു

മാ​ന്നാ​ർ: നി​യ​ന്ത്ര​ണം വി​ട്ട് ബൈ​ക്ക് വേ​ലി​ക്ക​ല്ലി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ബു​ധ​നൂ​ർ ക​ട​ന്പൂ​ർ കു​ന്നു​പ​റ​ന്പി​ൽ സു​രേ​ഷ്കു​മാ​റി​ന്‍റെ മ​ക​ൻ രാ​ഹുൽ സു​രേ​ഷ്കു​മാറാ(​വി​ഷ്ണു-19)​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ൽ ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് മാ​ന്നാ​ർ അ​ലി​ൻ​ഡ് സ്വി​ച്ച്ഗി​യ​ർ ഫാ​ക്ട​റി​ക്ക് സ​മീ​പം വേ​ലി​ക​ല്ലി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ.​ സു​ജാ​ത​യാ​ണ് മാ​താ​വ്. സ​ഹോ​ദ​രി​മാ​ർ: വീ​ണ, വി​ദ്യ.