എ​ഡി​എ​സ് വാ​ർ​ഷി​ക സ​മ്മേ​ള​നം
Sunday, August 25, 2019 10:23 PM IST
പൂ​ച്ചാ​ക്ക​ൽ: മ​ധ്യ​സ്ഥ​ത​യി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ന്ന സ​മൂ​ഹ​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​തെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം പി.​മോ​ഹ​ൻ​ദാ​സ്.​പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ എ.​ഡി.​എ​സ് വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേഹം. പ​ഞ്ചാ​യ​ത്ത​ഗം എ​സ്. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പ​ഴ്സ​ണ്‍ മേ​ഘ വേ​ണു വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ബ സ​ത്യ​ൻ, അ​സി.​സെ​ക്ര​ട്ട​റി വി​ൻ​സ്റ്റ​ണ്‍ ഡി​സൂ​സ, അ​പ​ർ​ണ അ​നി​ൽ എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളെ​യും ബാ​ല​സ​ഭ അം​ഗ​ങ്ങ​ളെ​യും ആ​ദ​രി​ച്ചു. ജ​സീ​ല ഹാ​രി​ഷ്, മീ​നാ​ക്ഷി അ​ശോ​ക​ൻ, മി​നി പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.