ദു​രി​താ​ശ്വാ​സസഹായവി​ത​ര​ണം ചെ​യ്തു
Sunday, August 25, 2019 10:23 PM IST
പൂ​ച്ചാ​ക്ക​ൽ: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​തം അ​നു​ഭ​വി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത് കാ​ക്ക​നാ​ട് സ​ബ​ർ​മ​തി റ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ക​ർ മാ​തൃ​ക​യാ​യി. തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ അം​ബേ​ദ്ക്ക​ർ ഗ്രാ​മ​മാ​യ ഉ​ള​വ​യ്പ്പി​ലെ കാ​യ​ലോ​ര മേ​ഖ​ല​ക​ളി​ലെ 35 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്.
അ​രി, പ​ല​ച​ര​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളാണ് വി​ത​ര​ണം ചെ​യ്ത​ത്. ക​ഴി​ഞ്ഞ മ​ഴ​ക്കെ​ടു​തി​യി​ൽ ഇ​വി​ട​ത്തെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നു. ദി​വ​സ​ങ്ങ​ളോ​ളം ജോ​ലി​ക്കൊ​ന്നും പോ​കാ​നാ​വാ​തെ ഇ​വ​രു​ടെ കു​ടും​ബം പ​ട്ടി​ണി​യു​ടെ വ​ക്കി​ലാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഒ.​എ​ൻ. ശ​ശി​ധ​ര​ൻ പി​ള്ള അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ വി​മ​ൽ ര​വീ​ന്ദ്ര​ൻ കി​റ്റ് വി​ത​ര​ണ ഉ​ദ്ഘാ​ട​നം​ നി​ർ​വഹി​ച്ചു.​അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​കെ ഗോ​പ​കു​മാ​ർ, ഖ​ജാ​ൻ​ജി എ​സ്.എ​സ്. സു​രേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.