യൂ​ത്ത് മൂ​വ്മെ​ന്‍റ് ത​ഴ​ക്ക​ര മേ​ഖ​ല ക​ണ്‍​വ​ൻ​ഷ​ൻ
Sunday, August 25, 2019 10:23 PM IST
മാ​വേ​ലി​ക്ക​ര: യൂ​ത്ത് മൂ​വ്മെ​ന്‍റ് ത​ഴ​ക്ക​ര മേ​ഖ​ല ക​ണ്‍​വ​ൻ​ഷ​ൻ എ​സ്എ​ൻ​ഡി​പി യോ​ഗം മാ​വേ​ലി​ക്ക​ര യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റും കേ​ന്ദ്ര സ്പൈ​സ​സ് ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ സു​ഭാ​ഷ് വാ​സു ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ത്ത് മൂ​വ്മെ​ന്‍റ് മാ​വേ​ലി​ക്ക​ര യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് വി​നീ​ത് വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​ൻ​ഡി​പി യോ​ഗം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​സു​രേ​ഷ്കു​മാ​ർ, യോ​ഗം ഇ​ൻ​സ്പെ​ക്ടിം​ഗ് ഓ​ഫീ​സ​ർ അ​നി​ൽ​രാ​ജ്, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം മൊ​ട്ട​യ്ക്ക​ൽ സോ​മ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. യോ​ഗ​ത്തി​ൽ രാ​ജേ​ഷ് ര​വീ​ന്ദ്ര​ൻ, അ​നൂ​പ് അ​നി​രു​ദ്ധ​ൻ, ന​വീ​ൻ വി​ശ്വ​നാ​ഥ്, ക​ന​ക​മ്മ സു​രേ​ന്ദ്ര​ൻ, എ​സ്.​അ​ഖി​ലേ​ഷ്, എം.​രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി രാ​ജേ​ഷ് ര​വീ​ന്ദ്ര​ൻ (ചെ​യർമാൻ), രാ​ജ്കു​മാ​ർ (വൈസ് ​ചെ​യർമാൻ), ധ​നേ​ഷ് വി​ശ്വ​നാ​ഥ​ൻ (ക​ണ്‍വീനർ), പി.​വൈ.​ അ​ഭി​ജി​ത് (ജോ. ​ക​ണ്‍വീനർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.