റോ​ഡി​ലേ​ക്ക് വി​ണുകി​ട​ക്കു​ന്ന മ​ര​ങ്ങ​ൾ അ​പ​ക​ടഭീ​ഷ​ണി​യാ​കു​ന്നു
Sunday, August 25, 2019 10:23 PM IST
തു​റ​വൂ​ർ: റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു കി​ട​ക്കു​ന്ന മ​ര​ങ്ങ​ൾ അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു. ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലും ദേ​ശീ​യ പാ​ത​യി​ലുമാണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ വൃ​ക്ഷ​ങ്ങ​ൾ വീ​ണുകി​ട​ക്കു​ന്ന​ത്.

കാ​ല​വ​ർ​ഷ​ത്തി​ലെ കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണ് പ​ല പ്ര​ദേ​ശ​ത്തും മ​ര​ങ്ങ​ൾ റോ​ഡി​ലേ​ക്ക് വീ​ണ​ത്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലാ​ണ് ഇ​ത് കൂ​ടു​ത​ലും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്.

എ​ഴു​പു​ന്ന - എ​ര​മ​ല്ലൂ​ർ റോ​ഡ്, കു​ംബ​ള​ങ്ങി -തു​റ​വു​ർ റോ​ഡ്, ചാ​വ​ടി - പു​ത്ത​ൻ​കാ​വ് റോ​ഡ്, വ​ള​മം​ഗ​ലം - കാ​വി​ൽ​മു​ക്ക​ണ്ണം ക​വ​ല​റോ​ഡ്, ചെ​ല്ലാ​നം - അ​ന്ധ​കാ​ര​ന​ഴി - തൈ​ക്ക​ൽ റോ​ഡ്, അ​ന്ധ​കാ​ര​ന​ഴി - ത​ങ്കി ക​ട​ക്ക​ര​പ്പ​ള്ളി റോ​ഡ്, നാ​ലു​കു​ള​ങ്ങ​ര - പാ​ട്ടു​കു​ള​ങ്ങ​ര റോ​ഡ്, കാ​വി​ൽ​പ​ത് - മാ​ക്ഷി​ക്ക​വ​ല റോ​ഡ് എ​ന്നീ റോ​ഡു​ക​ളി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കും വി​ധം മ​ര​ങ്ങ​ൾ റോ​ഡി​ലേ​ക്ക് വീ​ണുകി​ട​ക്കു​ന്ന​ത്.

കാ​ൽ​ന​ട​ക്കാ​ർ​ക്കു പോ​ലും സ​ഞ്ച​രി​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത രീ​തി​യി​ലാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും മ​രം വീ​ണുകി​ട​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്തു വ​കു​പ്പോ, പ​ഞ്ചാ​യ​ത്ത​ക​ളോ, പോ​ലീ​സ് അ​ധി​കാ​രി​ക​ളോ അ​പ​ക​ടം ഉ​ണ്ടാ​ക്കും വി​ധം റോ​ഡു​ക​ളി​ലേ​ക്ക് വീ​ണു കി​ട​ക്കു​ന്ന മ​ര​ങ്ങ​ളും മ​റ്റും മു​റി​ച്ചു മാ​റ്റു​വാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കുന്നു.