വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നവവരൻ മ​രി​ച്ചു
Saturday, August 24, 2019 10:06 PM IST
പൂ​ച്ചാ​ക്ക​ൽ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് 14-ാംവാ​ർ​ഡ് മ​ല്ല​ശേ​രി​ചി​റ മോ​ഹ​ന​ന്‍റെ​യും ഷീ​ല​യു​ടെ​യും മ​ക​ൻ ന​വീ​നാ (28) ണ് ​മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 15 ന് ​പ​ള്ളി​പ്പു​റ​ത്തുനി​ന്നു വ​രു​ന്നവ​ഴി പൂ​ച്ചാ​ക്ക​ൽ ന​ഗ​രി​യി​ൽ ന​വീ​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ത​ല​യ്ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റ ന​വീ​ൻ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
കഴി ഞ്ഞദിവസം രാ​വി​ലെ 11 ഓടെ മ​രി​ച്ചു. ആ​റു​മാ​സം മു​ന്പാ​യി​രു​ന്നു ന​വീ​ന്‍റെ വി​വാ​ഹം. ഭാ​ര്യ: ആ​തി​ര. സ​ഹോ​ദ​ങ്ങ​ൾ ന​ന്ദു, നീ​തു.