സി​ബി​എ​ൽ ലാ​ഭ​വി​ഹി​തം ജ​ലോ​ത്സ​വ​ങ്ങ​ൾ​ക്ക് മാ​റ്റി​വ​യ്ക്കും: ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്
Saturday, August 24, 2019 10:04 PM IST
ആ​ല​പ്പു​ഴ: അ​ടു​ത്ത​വ​ർ​ഷം മു​ത​ൽ ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ് ലാ​ഭ​വി​ഹി​തം മു​ഴു​വ​ൻ സം​സ്ഥാ​ന​ത്തെ ജ​ലോ​ത്സ​വ​ങ്ങ​ൾ​ക്കാ​യി മാ​റ്റി​വ​യ്ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി ഡോ.​ടി.​എം.​തോ​മ​സ് ഐ​സ​ക് വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ ക​ള​ക്ട്രേ​റ്റി​ൽ ന​ട​ന്ന ആ​ല​പ്പു​ഴ അ​റു​പ​ത്തി​യേ​ഴാ​മ​ത് നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി സം​ബ​ന്ധി​ച്ച അ​ടി​യ​ന്ത​ര ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​ഥ​മ സി​ബി​എ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. നെ​ഹ്റു​ട്രോ​ഫി ബോ​ട്ട് റേ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെണ്ടു​ൽ​ക്ക​ർ നി​ർ​വ​ഹി​ക്കും. മ​ന്ത്രി​മാ​രാ​യ ജി.​സു​ധാ​ക​ര​ൻ, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, ഡോ.​ടി.​എം.​തോ​മ​സ് ഐ​സ​ക്, പി.​തി​ലോ​ത്ത​മ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.
നെ​ഹ്റു ട്രോ​ഫി​മു​ത​ൽ കൊ​ല്ലം പ്ര​സി​ഡ​ന്‍റ് ട്രോ​ഫി വ​രെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന 12 മ​ത്സ​ര​ങ്ങ​ളാ​ണ് ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ൽ ഉ​ണ്ടാ​കു​ന്ന​ത്. ചെ​റു​വ​ള്ള​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ൾ രാ​വി​ലെ ആ​രം​ഭി​യ്ക്കും.
പ്ര​ദ​ർ​ശ​ന മ​ത്സ​ര​ങ്ങ​ളു​ൾ​പ്പ​ടെ​യു​ള്ള ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ൾ ഒ​ന്നി​നു മു​ന്പ് അ​വ​സാ​നി​ക്കും. സി​ബി​എ​ൽ പ്ര​ക്ഷേ​പ​ണം നാ​ലു മു​ത​ൽ അ​ഞ്ചു മ​ണി​വ​രെ​യാ​യി​രി​ക്കും. സ്റ്റാ​ർ​ട്ടി​ംഗി​ന് ഇ​ത്ത​വ​ണ​യും കു​റ്റ​മ​റ്റ​രീ​തി​യി​ൽ ക​ഴി​ഞ്ഞ ത​വ​ണ പ്ര​വ​ർ​ത്തി​പ്പി​ച്ച മാ​ഗ്ന​റ്റി​ക് സം​വി​ധാ​നം നി​ശ്ച​ല സ്റ്റാ​ർ​ട്ടി​ഗി​ന് ഉ​പ​യോ​ഗി​ക്കും. ഫോ​ട്ടോ ഫി​നി​ഷിം​ഗ് സ​ന്പ്ര​ദാ​യ​വും തു​ട​രും. ഫോ​ട്ടോ ഫി​നി​ഷിം​ഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​രം പൂ​ർ​ത്തി​യാ​കു​ന്ന നി​മി​ഷം​ത​ന്നെ എ​ൽ​ഇ​ഡി​യി​ലൂ​ടെ​യും പ്രി​ന്‍റ് ഒൗ​ട്ട് ആ​യും മ​ത്സ​ര ഫ​ലം അ​റി​യാ​ൻ ക​ഴി​യും.

81 ജ​ല​രാ​ജാ​ക്കന്മാ​ർ
പ​ങ്കെ​ടു​ക്കും

ആ​ല​പ്പു​​ഴ: 81 ജ​ല​രാ​ജാ​ക്കന്മാ​രാ​ണ് നെ​ഹ്റു​ട്രോ​ഫി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ചു​ണ്ട​ൻ മ​ത്സ​ര​യി​ന​ത്തി​ൽ 20 വ​ള്ള​ങ്ങ​ളും പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ൽ മൂ​ന്നു വ​ള്ള​ങ്ങ​ളും ഉ​ൾ​പ്പ​ടെ 23 ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ൾ മാ​റ്റു​ര​യ്ക്കും. കൂ​ടാ​തെ വെ​പ്പ് എ ​വി​ഭാ​ഗ​ത്തി​ൽ 12 വ​ള്ള​ങ്ങ​ളും വെ​പ്പ് ബി ​വി​ഭാ​ഗ​ത്തി​ൽ ആ​റു വ​ള്ള​ങ്ങ​ളും ഇ​രു​ട്ടു​കു​ത്തി എ ​ഗ്രേ​ഡ് നാ​ലു വ​ള്ള​ങ്ങ​ളും ഇ​രു​ട്ടു​കു​ത്തി ബി ​ഗ്രേ​ഡ് വി​ഭാ​ഗ​ത്തി​ൽ 16 വ​ള്ള​ങ്ങ​ളും ഇ​രു​ട്ടു​കു​ത്തി സി ​ഗ്രേ​ഡ് വി​ഭാ​ഗ​ത്തി​ൽ 10 വ​ള്ള​ങ്ങ​ളും നാ​ലു​ചു​രു​ള​ൻ വ​ള്ള​ങ്ങ​ളും ആ​റു തെ​ക്ക​നോ​ടി വ​ള്ള​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 58 ചെ​റു​വ​ള്ള​ങ്ങ​ൾ ആ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

പ​രാ​തി​പ​രി​ഹാ​ര
സ​മി​തി രൂ​പീ​ക​രി​ച്ചു

ആ​ല​പ്പു​ഴ: നെ​ഹ്റു​ട്രോ​ഫി​യു​ടെ ന​ട​ത്തി​പ്പി​നാ​യി ജി​ല്ലാ​ക​ള​ക്ട​ർ അ​ധ്യ​ക്ഷ​യാ​യി പ​രാ​തി​പ​രി​ഹാ​ര സ​മി​തി രൂ​പീ​ക​രി​ച്ചു. ഉ​ച്ച​യ്ക്ക് ഒ​ന്നി​നു​ത​ന്നെ വ​ള്ള​ങ്ങ​ൾ പ​രേ​ഡി​നാ​യി ത​യാ​റെ​ടു​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.
യോ​ഗ​ത്തി​ൽ നെ​ഹ്റു ട്രോ​ഫി ബോ​ട്ട് റേ​സ് സൊ​സൈ​റ്റി അ​ധ്യ​ക്ഷ​യാ​യ ജി​ല്ലാ​ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള,ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ തോ​മ​സ് ജോ​സ​ഫ്,റേ​സ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ഹ​ര​ണ്‍​ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.