കേ​ര​ള​ത്തി​ലെ ച​ക​രി​കൊ​ണ്ട് കേ​ര​ള​ത്തി​ലെ വ്യ​വ​സാ​യം പു​ല​രു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കും: മ​ന്ത്രി
Saturday, August 24, 2019 10:04 PM IST
ആ​ല​പ്പു​ഴ: അ​ടു​ത്ത വ​ർ​ഷം ആ​കു​ന്പോ​ഴേ​ക്കും കേ​ര​ള​ത്തി​ലെ ച​ക​രി​കൊ​ണ്ട് കേ​ര​ള​ത്തി​ലെ വ്യ​വ​സാ​യം പു​ല​രു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​മെ​ന്ന് ധ​ന​കാ​ര്യ-ക​യ​ർ മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ക​യ​ർ കേ​ര​ള 2019 ന്‍റെ സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ​യോ​ഗം ആ​ല​പ്പു​ഴ​യി​ൽ ഉ​ദ്്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ നൂ​റോ​ളം ച​ക​രി മി​ല്ലു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
ഈ ​ധ​ന​കാ​ര്യ വ​ർ​ഷം അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ന്പ് അ​ത് 200 ആ​കും. ഇ​ത്ത​വ​ണ​ത്തെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലും ക​യ​ർ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കും. റോ​ഡ് നി​ർ​മാ​ണ​ത്തി​നും ക​യ​ർ ഭൂ​വ​സ്ത്രം ഉ​പ​യോ​ഗി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വൈ​വി​ധ്യ​വ​ത്ക​ര​ണ​വും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഉ​പ​യോ​ഗ​വും ഈ ​മേ​ഖ​ല​യി​ൽ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്.​അ​ച്യുതാ​ന​ന്ദ​ൻ, മ​ന്ത്രി​മാ​രാ​യ ടി.​എം.​തോ​മ​സ് ഐ​സ​ക്, ജി.​സു​ധാ​ക​ര​ൻ, പി.​തി​ലോ​ത്ത​മ​ൻ, മു​ൻ മു​ഖ്യ​മ​ന്ത്രി എ.​കെ.​ആ​ന്‍റ​ണി, മു​ൻ മ​ന്ത്രി കെ.​ആ​ർ.​ഗൗ​രി​യ​മ്മ, മു​ൻ കേ​ന്ദ്ര​മ​ന്ത്രി വ​യ​ലാ​ർ ര​വി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​ർ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ക​ളും എം​പി​മാ​രാ​യ എ.​എം.​ആ​രി​ഫ്, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, എം​എ​ൽ​എ​മാ​രാ​യ ആ​ർ.​രാ​ജേ​ഷ്, യു.​പ്ര​തി​ഭ, തോ​മ​സ് ചാ​ണ്ടി, സ​ജി ചെ​റി​യാ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​വേ​ണു​ഗോ​പാ​ൽ, ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ, ക​യ​ർ​ കോ​ർ​പറേ​ഷ​ൻ മു​ൻ ചെ​യ​ർ​മാ​ൻ ആ​ർ.​നാ​സ​ർ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള, ക​യ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഇ​ൻ ചാ​ർ​ജ് രാം​മോ​ഹ​ൻ മി​ശ്ര, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം.​ടോ​മി എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളും ക​യ​ർ​വ​കു​പ്പ് സെ​ക്ര​ട്ട​റി പി.​വേ​ണു​ഗോ​പാ​ൽ ചെ​യ​ർ​മാ​നും ക​യ​ർ ഡ​യ​റ​ക്ട​ർ എ​ൻ.​പ​ത്മ​കു​മാ​ർ ജ​ന​റ​ൽ ക​ണ്‍​വീ​ന​റും വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘ​മാ​ണ് രൂ​പീ​ക​രി​ച്ച​ത്.