മു​ഖം​മൂ​ടി സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം: ഗൃ​ഹ​നാ​ഥ​ന് പ​രി​ക്ക്
Saturday, August 24, 2019 10:04 PM IST
ചേ​ർ​ത്ത​ല: മു​ഖം​മൂ​ടി​യ​ണി​ഞ്ഞ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗൃ​ഹ​നാ​ഥ​ന് പ​രി​ക്ക്. ന​ഗ​ര​സ​ഭ ആ​റാം വാ​ർ​ഡി​ൽ ചെ​ങ്ങ​ണ്ട ത​റ​യി​ൽ രാ​ജു (45) ആ​ണ് പ​രി​ക്കേ​റ്റ് ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി ബൈ​ക്കി​ൽ പു​റ​ത്തേ​ക്ക് പോ​യ രാ​ജു​വി​നെ വീ​ടി​ന് സ​മീ​പ​ത്തു​വെ​ച്ച് മു​ഖം​മൂ​ടി​യ​ണി​ഞ്ഞ അ​ഞ്ചം​ഗ സം​ഘം ത​ട​യാ​ൻ ശ്ര​മി​ച്ചു. പ​ന്തി​കേ​ട് തോ​ന്നി​യ ഇ​യാ​ൾ ബൈ​ക്ക് നി​ർ​ത്താ​തെ പോ​യ​തോ​ടെ അ​ക്ര​മി​ക​ൾ പി​ന്തു​ട​ർ​ന്ന് ഹെ​ൽ​മെ​റ്റി​ന് അ​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​പ്പോ​ഴേ​ക്കും സം​ഘം ര​ക്ഷ​പ്പെട്ടു. ചേ​ർ​ത്ത​ല പോ​ലീ​സ് കേ​സെ​ടു​ത്തു.