പ​രി​സ്ഥി​തി സൗ​ഹൃ​ദ ജീ​വി​തശൈ​ലി കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: എ.​എം.​ആ​രീ​ഫ് എംപി
Saturday, August 24, 2019 10:04 PM IST
മു​ഹ​മ്മ: പ​രി​സ്ഥി​തി സൗ​ഹൃ​ദ ജീ​വി​ത ശൈ​ലി​യി​ലേ​ക്കു​ള്ള തി​രി​ച്ചു​പോ​ക്ക് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് എ.​എം.​ആ​രീ​ഫ് എം​പി പ​റ​ഞ്ഞു.

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രേ ജ​ന​മ​ന​സാ​ക്ഷി ഉ​ണ​ർ​ത്താ​ൻ മു​ഹ​മ്മ മ​ദ​ർ തെ​രേ​സാ ഹൈ​സ്കൂ​ൾ ആ​രം​ഭി​ച്ച സാ​ഫ​ല്യം 2019 സൈ​ക്കി​ൾ ദാ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ർ​ധിച്ചു വ​രു​ന്ന മ​ലി​നീ​ക​ര​ണം ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ക​ന​ത്ത ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണെ​ന്ന് ആ​രീ​ഫ് പ​റ​ഞ്ഞു. എം​പി സ്റ്റേ​ജി​ൽ ഉ​ണ്ടാ​യി​രു​ന്ന സൈ​ക്കി​ൾ ച​വി​ട്ടി​യ​ത് കാ​ണി​ക​ൾ​ക്ക് ഹ​രം പ​ക​ർ​ന്നു.

സി​എം​ഐ കോ​ർപറേ​റ്റ് മാ​നേ​ജ​ർ ഫാ. ​ഡോ. ജ​യിം​സ് മു​ല്ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​സ​നീ​ഷ് മാ​വേ​ലി​ൽ സി​എം​ഐ. സ്വാ​ഗ​തം ആ​ശം​സി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഗ്രി​ഗ​റി പെ​രു​മാ​ലി​ൽ സി​എം​ഐ അ​നു​ഗ്ര​ഹ പ്രാ​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, കെ.​ഇ. കാ​ർ​മ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. മാ​ത്യു തെ​ങ്ങും​പ​ള്ളി സി​എം​ഐ, മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ജ​യ​ലാ​ൽ, പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ണ്‍ സി​ന്ധു രാ​ജീ​വ്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർപേ​ഴ്സ​ണ്‍ കൊ​ച്ചു​ത്രേ​സ്യ ജ​യിം​സ്, മ​ദ​ർ തെ​രേ​സാ ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഫാ. ​തോ​മ​സ് അ​ല​ക്സാ​ണ്ട​ർ സി​എം​ഐ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടോമി​ച്ച​ൻ ക​ണ്ണ​യി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​സി​ലി​യാ​മ്മ വ​ർ​ഗീ​സ് ന​ന്ദി പ​റ​ഞ്ഞു.

സ​മ്മേ​ള​ന ശേ​ഷം മു​ഹ​മ്മ ടൗ​ണി​ലൂ​ടെ കു​ട്ടി​ക​ളു​ടെ സൈ​ക്കി​ൾ വി​ളം​ബ​ര​റാ​ലി​യും ഉ​ണ്ടാ​യി​രി​ന്നു.