വെ​ള്ളം വ​റ്റി​ക്കാ​ൻ ഒ​രു മോ​ട്ടോ​ർ കൂ​ടി ; എ​സി റോ​ഡി​ലെ വെ​ള്ള​മി​റ​ങ്ങി​ത്തു​ട​ങ്ങി
Friday, August 23, 2019 10:15 PM IST
മ​ങ്കൊ​ന്പ്: ഒ​രു മോ​ട്ടോ​ർ കൂ​ടി പ്ര​വ​ർ​ത്തി​പ്പി​ച്ചു തു​ട​ങ്ങി​യ​തോ​ടെ എ​സി റോ​ഡി​ലെ മ​ങ്കൊ​ന്പ് ബ്ലോ​ക്കു ജം​ഗ്ഷ​നി​ൽ നി​ന്നും കൂ​ടു​ത​ൽ വെ​ള്ള​മി​റ​ങ്ങി​ത്തു​ട​ങ്ങി. ഇ​ന്ന​ലെ​മു​ത​ൽ മൂ​ല പൊ​ങ്ങ​ന്പ്ര പാ​ട​ശേ​ഖ​ര​ത്തി​ലെ 20 ഹോ​ഴ്സ് പ​വ​റി​ന്‍റെ ഒ​രു മോ​ട്ടോ​ർ കൂ​ടി പ്ര​വ​ർ​ത്തി​പ്പി​ച്ചു വെ​ള്ളം വ​റ്റി​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു.

നേ​ര​ത്തെ 50 ഹോ​ഴ്സ പ​വ​റി​ന്‍റെ ഒ​രു മോ​ട്ടോ​ർ മാ​ത്ര​മു​പ​യോ​ഗി​ച്ചാ​ണ് പാ​ട​ത്തെ വെ​ള്ളം വ​റ്റി​ച്ചി​രു​ന്ന​ത്. ഇ​തോ​ടെ ബ്ലോ​ക്കു ജം​ഗ്ഷ​നു സ​മീ​പ​ത്തെ ആ​ല​പ്പു​ഴ - ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ നി​ന്നും ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യും വെ​ള്ള​മി​റ​ങ്ങി.

വാ​ഹ​ന​ങ്ങ​ളോ​ടു​ന്ന ടാ​റിം​ഗി​ൽ നി​ന്നു മാ​ത്ര​മാ​ണ് വെ​ള്ള​ക്കെ​ട്ടു നീ​ങ്ങി​യ​ത്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു​ള്ള ഫു​ട്ട​പാ​ത്തി​ലും, റോ​ഡി​നി​രു​വ​ശ​ങ്ങ​ളി​ലും ഇ​പ്പോ​ഴും വെ​ള്ള​ക്കെ​ട്ടു തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള റോ​ഡി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​വും വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നും, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ദു​രി​തം സ​മ്മാ​നി​ച്ച് വെ​ള്ള​ക്കെ​ട്ട് തു​ട​രു​ക​യാ​ണ്. മൂ​ല​പൊ​ങ്ങ​ന്പ്ര പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ട​വീ​ഴ്ച​യു​ണ്ടാ​യ പ്ര​ദേ​ശ​ത്തെ മ​ട​കു​ത്ത ജോ​ലി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്കെ​ത്തി. മ​ട​വീ​ഴ്ച​യു​ണ്ടാ​യ ഭാ​ഗം പൂ​ർ​ണാ​യും അ​ട​ച്ച​തോ​ടെ പു​റ​മെ നി​ന്നും പാ​ട​ത്തേ​യ്ക്കു വെ​ള്ളം ക​യ​റു​ന്ന​തു നി​ല​ച്ചു.

ഇ​നി​യും മ​ട​യു​ടെ മു​ക​ൾ​ഭാ​ഗ​ത്ത് ബ​ണ്ട് ബ​ല​പ്പെ​ടു​ത്തു​ന്ന ജോ​ലി​ക​ൾ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. മ​ട ത​ട​ഞ്ഞ്, ഒ​രു മോ​ട്ടോ​ർ കൂ​ടി പ്ര​വ​ർ​ത്തി​പ്പി​ച്ചു തു​ട​ങ്ങി​യ​തോ​ടെ സ​മീ​പ​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ളാ​യ മ​ണി​മ​ല​ക്കാ​ട്, എ​ഴു​കാ​ട്, നാ​ലു​തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും ജ​ല​നി​ര​പ്പു താ​ഴ്ന്നു തു​ട​ങ്ങി.

ഇ​തോ​ടെ പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കു ന​ടു​വി​ലെ തു​രു​ത്തു​ക​ളി​ലും പു​റം​ബ​ണ്ടി​ലു​മു​ള്ള വീ​ടു​ക​ളി​ൽ നി​ന്നും വെ​ള്ള​മി​റ​ങ്ങി​ത്തു​ട​ങ്ങി​ത്തു​ട​ങ്ങി. വെ​ള്ള​മി​റ​ങ്ങി​ത്തു​ട​ങ്ങി​യെ​ങ്കി​ലും ഇ​വി​ടു​ത്തെ വീ​ടു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്കെ​ത്തെ​ണ​മെ​ങ്കി​ലും ഇ​നി​യും ദി​വ​സ​ങ്ങ​ളെ​ടു​ക്കും. അ​തേ​സ​മ​യം എ​സി റോ​ഡി​നു വ​ശ​ങ്ങ​ളി​ലു​ള്ള പ​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​പ്പോ​ഴും വെ​ള്ള​ക്കെ​ട്ടു തു​ട​രു​ക​യാ​ണ്.