പ്ര​ള​യാ​ന​ന്ത​രം പോ​ച്ച പാ​ല​ത്തി​ന​ടി​യി​ൽ മാ​ലി​ന്യ​കൂ​ന്പാ​രം
Friday, August 23, 2019 10:11 PM IST
എ​ട​ത്വ: വെ​ള്ള​പൊ​ക്കം ക​ഴി​ഞ്ഞ​തോ​ടെ പോ​ച്ച പാ​ല​ത്തി​ന​ട​യി​ൽ മാ​ലി​ന്യ​കൂ​ന്പാ​രം. എ​ട​ത്വ-​ചെ​റു​ത​ന പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പോ​ച്ച പാ​ല​ത്തി​ലാ​ണ് വെ​ള്ള​ത്തി​ലൂ​ടെ ഒ​ഴു​കി വ​ന്ന മു​ള, ക​ന്പു​ക​ൾ എ​ന്നി​വ​യ്കൊ​പ്പം പോ​ള​യും മാ​ലി​ന്യ​ങ്ങ​ളും അ​ടി​ഞ്ഞ​ത്. മൃ​ഗ​ങ്ങ​ൾ ച​ത്ത് അ​ടി​ഞ്ഞി നി​ല​യി​ലു​മാ​ണ്.

വീ​യ​പു​രം-​ത​ണ്ട​പ്രാ ആ​റ്റി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന മാ​ലി​ന്യ​ങ്ങ​ൾ പാ​ല​ത്തി​ൽ ത​ട്ടി നി​ൽ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ഈ ​മാ​ലി​ന്യ​കൂ​ന്പാ​ര​ത്തി​നൊ​പ്പം ആ​റ​ൻ​മു​ള സ്വ​ദേ​ശി​യു​ടെ ശ​വ​ശ​രീ​രം അ​ടി​ഞ്ഞ സം​ഭ​വ​വും ഉ​ണ്ടാ​യി. ശ​ക്തി​യേ​റി​യ ഒ​ഴു​ക്കു​ള്ള ഈ ​ആ​റ്റി​ലൂ​ടെ പാ​ല​ത്തി​ലേ​ക്ക് മു​ള ക​ന്പു​ക​ൾ വ​ന്നാ​ണ് ആ​ദ്യം അ​ടി​ഞ്ഞ​ത്. പി​ന്നീ​ട് പോ​ള​ക​ളും ത​ടി ക​ഷ​ണ​ങ്ങ​ളും നൂ​റ് ക​ണ​ക്കി​ന് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും എ​ക്ക​ലും വ​ന്ന​ടി​യു​ക​യു​മാ​യി​രു​ന്നു.

ന​ദി​യു​ടെ മു​ക​ളി​ലെ ഈ ​മാ​ലി​ന്യ​കൂ​ന്പാ​ര​ത്തി​ന് മു​ക​ളി​ൽ എ​ലി, പാ​ന്പ് എ​ന്നി​വ​യു​ടെ ശ​ല്യ​വും ഏ​റി​യി​ട്ടു​ണ്ട്. മൃ​ഗ​ങ്ങ​ൾ ച​ത്ത് നാ​റു​ന്ന​തി​നാ​ൽ മൂ​ക്ക് പൊ​ത്തി​വേ​ണം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഇ​വി​ടെ ക​ഴി​യാ​ൻ. ക​ഴി​ഞ്ഞ മ​ഹാ​പ്ര​ള​യം ക​ഴി​ഞ്ഞ​പ്പോ​ഴും പ്ര​ദേ​ശം ഇ​തേ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.