യു​വാ​വി​നെ കാ​ർ ക​യ​റ്റി​കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം: ര​ണ്ടു പ്ര​തി​ക​ൾ കൂടി പിടിയിൽ
Friday, August 23, 2019 10:11 PM IST
കാ​യം​കു​ളം: ബാ​റി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ക​രീ​ക്കു​ള​ങ്ങ​ര ക​രു​വ​റ്റും​കു​ഴി പു​ത്ത​ൻ​പു​ര​ക്ക​ൽ താ​ജു​ദീ​ന്‍റെ​മ​ക​ൻ ഷ​മീ​ർ ഖാ (25) ​നെ കാ​ർ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ര​ണ്ട് പ്ര​തി​ക​ളെ​യും അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി. കാ​യം​കു​ളം മ​ത്സ്യ മാ​ർ​ക്ക​റ്റി​നു സ​മീ​പം പു​ത്ത​ൻ ക​ണ്ട​ത്തി​ൽ അ​ജ്മ​ൽ (20), കൊ​റ്റു​കു​ള​ങ്ങ​ര മേ​നാം ത​റ​യി​ൽ സ​ഹീ​ൽ (21) എ​ന്നി​വ​രെ​യാ​ണ് സേ​ലം റ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്ത് നി​ന്നും ആ​ർ​പി​എ​ഫി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കാ​യം​കു​ളം ഡി​വൈ​എ​സ്പി ആ​ർ. ബി​നു, സി​ഐ വി​നോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രെ കാ​യം​കു​ള​ത്തെ​ത്തി​ച്ച് അ​ന്വേ​ഷ​ണ സം​ഘം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് ഇ​വ​രെ വ​ല​യി​ലാ​ക്കി​യ​ത്. കേ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ കാ​യം​കു​ളം ഐ​ക്യ ജം​ഗ്ഷ​ൻ വ​ലി​യ വീ​ട്ടി​ൽ ഷി​യാ​സി (21) നെ ​രാ​മ​ങ്ക​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ളാ​ണ് കാ​ർ ഓ​ടി​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി. ഇ​തി​നി​ട​യി​ൽ പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച കൊ​റ്റു​കു​ള​ങ്ങ​ര സ്വ​ദേ​ശി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​താ​യും സൂ​ച​ന​യു​ണ്ട്. സം​ഭ​വം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ്ര​തി​ക​ളെ മു​ഴു​വ​ൻ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞ​ത് പോ​ലീ​സ് ന​ട​ത്തി​യ പ​ഴു​ത​ട​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ്.

ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി, ഡി​വൈ​എ​സ്പി ആ​ർ. ബി​നു, സി​ഐ കെ. ​വി​നോ​ദ്, എ​സ്ഐ സു​നു​മോ​ൻ, എ​സ്ഐ ഹ​രി​ഹ​ര​ൻ, മ​ഹേ​ഷ്, തു​ട​ങ്ങി​യ​വ​രു​ടൈ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.