ദേ​ശീ​യ അം​ഗീ​കാ​ര നി​റ​വി​ൽ പാ​ണാ​വ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം
Friday, August 23, 2019 10:11 PM IST
പൂ​ച്ചാ​ക്ക​ൽ: ദേ​ശീ​യ അം​ഗീ​കാ​ര നി​റ​വി​ൽ പാ​ണാ​വ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം. നാ​ഷ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സ്റ്റാ​ൻ​ഡേ​ർ​ഡ്സി​ന്‍റെ (എ​ൻ​ക്യു​എ​സ്) അം​ഗീ​കാ​ര​മാ​ണ് ല​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്ത് 10 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. അ​തി​ൽ ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​ന​മാ​ണ് പാ​ണാ​വ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നു ല​ഭി​ച്ച​ത്. രോ​ഗി​ക​ൾ​ക്കു​ള്ള സേ​വ​ന​ങ്ങ​ൾ, മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത, ക്ലി​നി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ, പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മാ​തൃ ശി​ശു ആ​രോ​ഗ്യം തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ച്ച​ത്.

ഓ​രോ വി​ഭാ​ഗ​ത്തി​ലും 70 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക്് നേ​ട​ണ​മെ​ന്നാ​ണ് നി​ബ​ന്ധ​ന. 96 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യാ​ണ് പാ​ണാ​വ​ള്ളി ആ​രോ​ഗ്യ കേ​ന്ദ്രം ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ജൂ​ണ്‍ മാ​സ​ത്തി​ലാ​ണ് മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ൽ കാ​യ​ക​ല്പ്പ അ​വാ​ർ​ഡും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ അ​വാ​ർ​ഡും പാ​ണാ​വ​ള്ളി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ.​പ്ര​ദീ​പ് കൂ​ട​യ്ക്ക​ൽ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​അ​രു​ണ്‍ മി​ത്ര എ​ന്നി​വ​ർ പ​റ​ഞ്ഞു.

ജി​ല്ലാ​ത​ല നി​രീ​ക്ഷ​ണ​ത്തി​ലും സം​സ്ഥാ​ന​ത​ല നി​രീ​ക്ഷ​ണ​ത്തി​ലും 70 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്കു നേ​ടു​ന്ന ആ​ശു​പ​ത്രി​ക​ൾ​ക്കാ​ണ് ദേ​ശീ​യ ത​ല​ത്തി​ൽ എ​ൻ​ക്യൂ​എ​എ​സ് അം​ഗീ​കാ​ര​ത്തി​ന് അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ക. ദേ​ശീ​യ​ത​ല നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ശേ​ഷം അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ ഓ​രോ വ​ർ​ഷ​വും സം​സ്ഥാ​ന​ത​ല നി​രീ​ക്ഷ​ണ​വും മൂ​ന്നു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ദേ​ശീ​യ​ത​ല നി​രീ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. എ​ൻ​ക്യൂ​എ​എ​സ്. അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന ഓ​രോ ആ​ശു​പ​ത്രി​യ്ക്കും ഇ​ൻ​സ​ന്‍റീ​വ് ല​ഭി​ക്കു​ന്ന​താ​ണ്. ഇ​ത് ആ ​ആ​ശു​പ​ത്രി​യു​ടെ കൂ​ടു​ത​ൽ വി​ക​സ​ന​ങ്ങ​ൾ​ക്ക് വി​നി​യോ​ഗി​ക്കു​വാ​ൻ സാ​ധി​ക്കും.