ദു​ര​ന്ത​ങ്ങ​ൾ എ​ത്ര​വ​ന്നാ​ലും ഭൂ​മി നി​ല​നി​ൽ​ക്കു​ന്ന​ത് ന​ല്ല ഹൃ​ദ​യ​മു​ള്ള മ​നു​ഷ്യ​ർ ഇ​വി​ടെ​യു​ള്ള​തുകൊ​ണ്ട്: മ​ജീ​ഷൻ മു​തു​കാ​ട്
Wednesday, August 21, 2019 10:25 PM IST
മാ​ങ്കം​കു​ഴി: പ്ര​ള​യ ദു​ര​ന്ത​ങ്ങ​ൾ ഉ​ൾ​പ്പെടെ എ​ത്ര ദു​ര​ന്തം വ​ന്നാ​ലും ഭൂ​മി നി​ല​നി​ൽ​ക്കു​ന്ന​ത് ന​ല്ല ഹൃ​ദ​യ​വും സേ​വ​ന മ​നോ​ഭാ​വ​വു​മു​ള്ള കു​റെ മ​നു​ഷ്യ​ർ ഈ ​ഭൂ​മി​യി​ൽ ഉ​ള്ള​തു​കൊ​ണ്ടാ​ണ​ന്ന് മ​ജീ​ഷൻ പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട്.
ലൈ​ഫ് ആ​ൻ​ഡ് ലിം​ബ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ സൗ​ജ​ന്യ കൃ​ത്രി​മ കാ​ൽ വി​ത​ര​ണം വെ​ട്ടി​യാ​ർ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ പാ​രി​ഷ് ഹാ​ളി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​റ്റു​ള്ള​വ​രെ സ്വാ​ർ​ഥ​ത​യി​ല്ലാ​തെ സ്നേ​ഹി​ക്കു​ന്ന​വ​രെ​യാ​ണ് മ​നു​ഷ്യ സ്നേ​ഹി​ക​ൾ എ​ന്ന് നാം ​പ​റ​യു​ന്ന​ത്. മ​നു​ഷ്യ​രു​ടെ സൗ​ന്ദ്യ​ര്യ​വും സ​ന്പ​ത്തും ഒ​രു ദു​ര​ന്തം വ​ന്നാ​ൽ ന​ഷ്ട​പ്പെ​ടാ​വു​ന്ന​തേ​യു​ള്ളൂ.​
ആ​രും ഈ ​ഭൂ​മി​യി​ൽനി​ന്നും ഒ​ന്നും കൊ​ണ്ടു​പോ​കു​ന്നി​ല്ല​ന്ന ബോ​ധ്യം ന​മ്മ​ൾ​ക്കു​ണ്ടാ​വ​ണ​മെ​ന്നും മു​തു​കാ​ട് പ​റ​ഞ്ഞു. ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ഫാ ​ഡേ​വി​സ് ചി​റ​മ്മൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജീ​വി​ത​ത്തി​ന് അ​ർ​ഥം ഉ​ണ്ടാ​വ​ണ​മെ​ങ്കി​ൽ ഉ​ള്ള​തെ​ല്ലാം മ​റ്റു​ള​വ​ർ​ക്ക് പ​ങ്കു​വ​യ്ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ലൈ​ഫ് ആ​ൻ​ഡ് ലിം​ന്പ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യാ​യ ജോ​ണ്‍​സ​ണ്‍ ശാ​മു​വ​ലി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
റ​വ. ഡോ. ​പി.​ബി. തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വെ​ട്ടി​യാ​ർ മാ​ർ​ത്തോ​മ്മാ പ​ള്ളി വി​കാ​രി റ​വ.​ ജോ​ണ്‍​സ​ണ്‍ സി. ​ജേ​ക്ക​ബ്, തി​ര​ക്ക​ഥാ കൃ​ത്ത് പ്ര​വീ​ണ്‍ ഇ​റ​വ​ങ്ക​ര, ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സു​നി​ല സ​തീ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ്് എ​സ്. അ​നി​രു​ദ്ധ​ൻ, വാ​ർ​ഡ് മെ​ന്പ​ർ പു​ഷ്പ​ല​ത, തോ​മ​സ് ഫി​ലി​പ്പ്, കു​ഞ്ഞു​മോ​ൻ ശാ​മു​വേ​ൽ, ജോ​സ് ഡേ​വി​ഡ്, ഗീ​വ​ർ​ഗീ​സ് ചാ​ക്കോ, പി. ​വി. ജോ​ണ്‍, രാ​ജ​ൻ കൈ​പ്പ​ള്ളി​ൽ, ജോ​ണ്‍​സ​ണ്‍ ഡേ​വി​ഡ്, സു​രേ​ഷ് സു​ര​ഭി, ലൈ​ഫ് ആ​ൻ​ഡ് ലിം​ബ് കോ-ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കോ​ശി, ഫ്രെ​ഡി ലൂ​യി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.