ജി​ല്ല​യി​ൽ എ​ട്ടു ക്യാ​ന്പു​ക​ൾ മാ​ത്രം; 597 അ​ന്തേ​വാ​സി​ക​ൾ
Wednesday, August 21, 2019 10:25 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ മ​ഴ​ക്കെ​ടു​തി​യു​ടെ ഭാ​ഗ​മാ​യി തു​ട​ങ്ങി​യ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത് എ​ട്ടു ക്യാ​ന്പു​ക​ൾ മാ​ത്രം. ചെ​ങ്ങ​ന്നൂ​ർ, കു​ട്ട​നാ​ട് താ​ലൂ​ക്കു​ക​ളി​ലാ​യി ര​ണ്ടു വീ​ത​വും ക​ർ​ത്തി​ക​പ്പ​ള്ള​യി​ൽ മൂ​ന്നും ചേ​ർ​ത്ത​ല​യി​ൽ ഒ​ന്നുമാ​ണ് ഇ​നി ക്യാ​ന്പു​ക​ൾ. 177 കു​ടും​ബ​ങ്ങ​ളി​ലെ 597 അ​ന്തേ​വാ​സി​ക​ളാ​ണ് ഇ​വ​യി​ലാ​യി​ള്ള​ത്. ഇ​തി​ൽ 209 പു​ര​ഷന്മാ​രും 282 സ്ത്രീ​ക​ളും 106 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കും

ആ​ല​പ്പു​ഴ: രാ​ജ്യ​വ്യാ​പ​ക​മാ​യി ദ​ളി​ത് - ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തിരേ ന​ട​ക്കു​ന്ന ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ളാ സ്റ്റേ​റ്റ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കും.
29ന് ​രാ​വി​ലെ 10ന് ​ആ​ല​പ്പു​ഴ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തു​ന്ന മാ​ർ​ച്ച് സി​പി​എം​ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഈ ​ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​ക്കു​ന്ന സ​മ​രം വ​ൻ​ വി​ജ​യ​മാ​ക്ക​ണ​മെ​ന്ന് കെഎ​സ്കെ​ടി​യു ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​രാ​ഘ​വ​നും ജി​ല്ലാ സെ​ക്ര​ട്ട​റി എം.​സ​ത്യ​പാ​ല​നും അ​ഭ്യ​ർ​ഥി​ച്ചു.