യു​വാ​വി​നെ കാ​ർ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം: നി​ർ​ണാ​യ​ക തെ​ളി​വാ​യി കാ​റി​ന്‍റെ ഇ​ള​കിത്തെറി​ച്ച ന​ന്പ​ർ പ്ലേറ്റ്
Wednesday, August 21, 2019 10:24 PM IST
കാ​യം​കു​ളം: ബാ​റി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കാ​യം​കു​ളം ക​രീ​ക്കു​ള​ങ്ങ​ര ക​രു​വ​റ്റും​കു​ഴി പു​ത്ത​ൻ​പു​ര​ക്ക​ൽ താ​ജു​ദ്ദീ​ന്‍റെ​മ​ക​ൻ ഷ​മീ​ർ ഖാ​ൻ (25)നെ ​കാ​ർ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് പ്ര​തി​ക​ളെ കു​റി​ച്ച് സൂ​ച​ന ല​ഭി​ക്കാ​ൻ നി​ർ​ണാ​യ​ക​മാ​യ​ത് സ്ഥ​ല​ത്ത് നി​ന്നും ല​ഭി​ച്ച കാ​റി​ന്‍റെ ഇ​ള​കി തെ​റി​ച്ചു​വീ​ണ ന​ന്പ​ർ പ്ളേ​റ്റാ​ണ്. കാ​ർ ന​ന്പ​ർ പ​രി​ശോ​ധി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ​ തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ഒ​രു വീ​ട്ടി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.
ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളി​ൽ ഒ​രാ​ളെ പോ​ലീ​സി​ന് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കാ​നും ക​ഴി​ഞ്ഞു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും ബാ​ക്കി പ്ര​തി​ക​ളെ കു​റി​ച്ചു​ള്ള നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. കാ​യം​കു​ളം ന​ഗ​ര​ത്തി​ൽ ത​ന്നെ​യു​ള്ള മൂ​ന്നം​ഗ സം​ഘ​മാ​ണ് കൊ​ല​ന​ട​ത്തി​യ​ത​തെ​ന്നും ഇ​വ​ർ​ക്ക് ക​ഞ്ചാ​വ് -മ​യ​ക്ക മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.