പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്തി​ൽ കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്രം തു​റ​ന്നു
Wednesday, August 21, 2019 10:24 PM IST
പൂ​ച്ചാ​ക്ക​ൽ: ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ​വി​ല ന​ൽ​കു​വാ​നും വി​പ​ണ​ന സാ​ധ്യ​ത ഉ​റ​പ്പാ​ക്കു​വാ​നും വേ​ണ്ടി പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്തി​ൽ കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്രം തു​റ​ന്നു.
പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്തി​ലെ പ്ര​സാ​ദം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് അ​ഡ്വ.​എ.​എം.​ആ​രി​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർ​ഷി​ക​മേ​ഖ​ല പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം വി​പ​ണ​ന സൗ​ക​ര്യം കൂ​ടി ആ​കു​ന്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് പ​ദ്ധ​തി മു​ഖേ​ന ആ​ശ്വാ​സ​മു​ണ്ടാ​കും. ദ്വീ​പി​ൽ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി, വാ​ഴ​കൃ​ഷി​യും വി​പു​ല​മാ​യ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ർ​ഷ​ക​ർ ഒ​റ്റ​യ്ക്കും ഗ്രൂ​പ്പാ​യും കൃ​ഷി ചെ​യ്ത് വ​രു​ന്നു. സ്വാ​ശ്ര​യ സം​ഘ​ങ്ങ​ൾ, കു​ടും​ബ​ശ്രീ, സ​ഹ​ക​ര​ണ ബാ​ങ്ക് ഉ​ൾ​പ്പെ​ടെ കൃ​ഷി​യി​ൽ വ​ലി​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന പ​ഞ്ചാ​യ​ത്തി​ൽ കൃ​ഷി​യി​ൽ പു​തി​യ ഒ​രു മാ​റ്റ​ത്തി​ന് തു​ട​ക്ക​മാ​കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് ത​ന​ത് ഫ​ണ്ടി​ൽ നി​ന്നും 2,70000 രൂ​പ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ നി​ന്നും 1,30000 രൂ​പ​യും ഉ​ൾ​പ്പെ​ടു​ത്തി നാ​ലു ല​ക്ഷം രൂ​പ മു​ത​ൽ മു​ട​ക്കി പ​ഞ്ചാ​യ​ത്തും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി​ട്ടാ​ണ് കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്രം തു​ട​ങ്ങി​യ​ത്. ച​ട​ങ്ങി​ൽ തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല ശെ​ൽ​വ​രാ​ജ് മുഖ്യാതിഥിയായിരുന്നു. കൃ​ഷി ഓ​ഫീ​സ​ർ അ​നു ആ​ർ.​നാ​യ​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ സ​ന്തോ​ഷ്, ബ്ലോ​ക്ക് ഡി​വി​ഷ​ൻ മെം​ബ​ർ പി.​ജി.​മു​ര​ളീ​ധ​ര​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷന്മാ​രാ​യ അ​രു​ണാ ശ്രീ​കു​മാ​ർ, ശോ​ഭ​ന ച​ക്ര​പാ​ണി, പി.​ഡി.​സ​ജീ​വ്, പ​ഞ്ചാ​യ​ത്ത് അം​ഗം ജ​യ​കു​മാ​ർ കാ​ളി​പ​റ​ന്പ്, രാ​ഷ്ട്രീ​യ നേ​താ​ക്ക​ളാ​യ പി.​കെ.​രാ​ജ​ൻ, സി.​ഗോ​പി​നാ​ഥ്, കെ.​അ​ജ​യ​കു​മാ​ർ, എം.​എ​ൻ.​ജ​യ​ക​ര​ൻ, കെ. ​ശോ​ഭ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.