ഡോ​ക്ട​റു​ടെ സേ​വ​നം വൈ​കു​ന്നേ​രം ആ​റു വ​രെ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്
Wednesday, August 21, 2019 10:20 PM IST
ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം സ​മൂ​ഹ്യ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ഡോ​ക്ട​റു​ടെ സേ​വ​നം വൈ​കു​ന്നേ​രം ആ​റു വ​രെ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ത​ണ്ണീ​ർ​മു​ക്കം വി​ക​സ​ന സ​മി​തി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം ഗ​വ​ണ്‍​മെ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ക​ർ​ഷ​ക​രും സാ​ധാ​ര​ണ​ക്കാ​രു​മ​ട​ക്കം ഏ​ക​ദേ​ശം അ​ൻ​പ​തി​നാ​യി​ര​ത്തോ​ളം ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ത​ണ്ണീ​ർ​മു​ക്കം ആ​ശു​പ​ത്രി മാ​ത്ര​മാ​ണ് ചി​കി​ത്സ​യ്ക്ക് ഏ​ക ആ​ശ്ര​യം.
മൂ​ന്നു ഡോ​ക്ട​ർ​മാ​ർ സേ​വ​നം ചെ​യ്യു​ന്ന ഇ​വി​ടെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​വ​രെ​യാ​ണ് ചി​കി​ത്സാ സ​മ​യം. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ആ​ർ​ദ്രം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തി വൈ​കു​ന്നേ​രം ആ​റു​മ​ണി​വ​രെ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് വി​ക​സ​ന​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ കെ.​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ ത​ണ്ണീ​ർ​മു​ക്കം ശി​വ​ശ​ങ്ക​ര​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ മൂ​സ​ത്, ജി.​ഗോ​പി, ശ്രീ​ധ​ര​ൻ, പ്ര​സ​ന്ന​ൻ ക​ല്ലാ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.