ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ
Wednesday, August 21, 2019 10:20 PM IST
ആ​ല​പ്പു​ഴ: വ്യ​വ​സാ​യ വ​കു​പ്പ് മു​ഖേ​ന എ​ടു​ത്ത മാ​ർ​ജി​ൻ മ​ണി വാ​യ്പ കു​ടി​ശി​ക അ​ട​ച്ചു തീ​ർ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന വ്യ​വ​സാ​യ സം​ര​ഭ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. ന​വം​ബ​ർ ഏ​ഴ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി വാ​യ്പ കു​ടി​ശി​ക തീ​ർ​പ്പാ​ക്കാം. പി​ഴ പ​ലി​ശ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കും.​ആ​റ് ശ​ത​മാ​നം പ​ലി​ശ ക​ണ​ക്കാ​ക്കു​ന്ന​തും പ​ലി​ശ​യു​ടെ 50 ശ​ത​മാ​നം ഇ​ള​വു​ചെ​യ്യു​ന്ന​തു​മാ​ണ്. ക​ണ​ക്കാ​ക്കു​ന്ന പ​ലി​ശ, മു​ത​ൽ തു​ക​യെ​ക്കാ​ൾ അ​ധി​ക​രി​ക്കു​ന്ന പ​ക്ഷം മു​ത​ൽ തു​ക​യ്ക്ക് തു​ല്യ​മാ​യി പ​ലി​ശ തു​ക നി​ജ​പ്പെ​ടു​ത്തും. ഇ​ങ്ങ​നെ ക​ണ​ക്കാ​ക്കു​ന്ന വാ​യ്പ കു​ടി​ശി​ക തു​ക​യു​ടെ 50 ശ​ത​മാ​നം​ആ​ദ്യ ഗ​ഡു​വാ​യി ന​വം​ബ​ർ ഏ​ഴി​ന​കം അ​ട​യ്ക്ക​ണം. ബാ​ക്കി കു​ടി​ശി​ക ഒ​രു​വ​ർ​ഷ​ത്തി​ന​കം ര​ണ്ടു ഗ​ഡു​ക്ക​ളാ​യി അ​ട​ച്ച് ലോ​ണ്‍ അ​ക്കൗ​ണ്ട് തീ​ർ​പ്പാ​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ 047722 51272 ന​ന്പ​റി​ൽ ല​ഭി​ക്കും.