ഹൈ​മാ​സ്റ്റ്് ലൈ​റ്റ് തെ​ളി​ക്കാ​ത്ത​തി​ൽ റാ​ന്ത​ൽ വി​ള​ക്ക് തെ​ളി​ച്ച് പ്ര​തി​ഷേ​ധം
Wednesday, August 21, 2019 10:20 PM IST
പൂ​ച്ചാ​ക്ക​ൽ: ഹൈ​മാ​സ്റ്റ് ലൈ​റ്റ് തെ​ളി​ക്കാ​ത്ത​തി​നെ​തി​രേ റാ​ന്ത​ൽ വി​ള​ക്ക് തെ​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. പൂ​ച്ചാ​ക്ക​ൽ ഇ​ല​ക്ട്രി​സി​റ്റി ജം​ഗ്ഷ​നി​ൽ എം​എ​ൽ​എ ഫ​ണ്ടു​പ​യോ​ഗി​ച്ച് സ്ഥാ​പി​ച്ചി​രു​ന്ന ഹൈ​മാ​സ്റ്റ് ലൈ​റ്റാ​ണ് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി തെ​ളി​യാ​ത്ത​ത്.
അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഉ​ണ്ടാ​യ ഗ​ജ ചു​ഴ​ലി​ക്കാ​റ്റി​ലാ​ണ് ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന് ത​ക​രാ​ർ സം​ഭ​വി​ച്ച​ത്. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​രാ​ജേ​ഷ് റാ​ന്ത​ൽ വി​ള​ക്ക് സ്ഥാ​പി​ച്ച് പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി.​ബി​ജു​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബേ​ബി ചാ​ക്കോ, എ​സ്.​സ​തീ​ഷ്, റ​ഫീ​ഖ് ,ഷാ​ജി ക​രീ​ച്ചി​റ, ബി​ജു ഓ​ണാ​വേ​ലി, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സു​രേ​ഷ്, അ​ഷ്റ​ഫ്, അ​ൻ​സി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.