പോ​ലീ​സ് അ​കാ​ര​ണ​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി
Wednesday, August 21, 2019 10:20 PM IST
ആ​ല​പ്പു​ഴ: ഹോ​ട്ട​ലി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ മ​ഫ്ടി​യി​ൽ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​പ്ല​യ​ർ എ​ന്നു സം​ശ​യി​ച്ച് ഓ​ർ​ഡ​ർ കൊ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ അ​കാ​ര​ണ​മാ​യി മ​ർ​ദി​ച്ചെ​ന്ന് യു​വാ​വി​ന്‍റെ പ​രാ​തി.
വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന കൊ​ടു​പ്പു​ന്ന പ​ര​പ്പി​ൽ വീ​ട്ടി​ൽ പി.​സി. ദേ​വ​സ്യ​യു​ടെ​യും അ​മ്മി​ണി​യു​ടെ​യും മ​ക​ൻ പി.​ഡി. ശ്യാം​കു​മാ​റാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ക്യാ​ന്പി​ൽ നി​ന്നും വീ​ട്ടി​ലേ​ക്കു പോ​ന്ന 19ന് ​വീ​ട്ടി​ലേ​ക്കു​ള്ള ആ​ഹാ​രം വാ​ങ്ങാ​നാ​യി ശ്യാ​മും സു​ഹൃ​ത്ത് അ​ജേ​ഷും എ​ട​ത്വ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ലെ​ത്തു​ക​യും അ​വി​ടെ വ​ച്ച് ആ​ള​റി​യാ​തെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നോ​ട് ഭ​ക്ഷ​ണ സാ​ധ​നം ഓ​ർ​ഡ​ർ ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വ​ങ്ങ​ളു​ണ്ടാ​യ​തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.
ആ​ഹാ​രം ക​ഴി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ക​ട​യി​ൽ ക​ണ്ട വ്യ​ക്തി​യും പോ​ലീ​സു​കാ​ര​നും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സു​കാ​ര​നെ ക​ണ്ടാ​ൽ അ​റി​യി​ല്ലേ എ​ന്നു ചോ​ദി​ക്കു​ക​യും ബൈ​ക്കി​ന്‍റെ താ​ക്കോ​ൽ പി​ടി​ച്ചു​വാ​ങ്ങി സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും പ​റ​യു​ന്നു. അ​വി​ടെ വ​ച്ച് ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങാ​ൻ ശ്ര​മി​ച്ച​ത് ത​ട​ഞ്ഞ​പ്പോ​ൾ മു​റി​യി​ലേ​ക്ക് ക​യ​റ്റി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ലു​ണ്ട്. തി​രു​വ​ല്ല​യി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യി പ​രി​ശോ​ധി​പ്പി​ച്ച് തി​രി​കെ സ്റ്റേ​ഷ​നി​ലേ​ക്കും കൊ​ണ്ടു​വ​ന്നു. ഇ​വി​ടെ വ​ച്ച് എ​ന്തോ ഒ​പ്പി​ട്ട് വാ​ങ്ങി​യ ശേ​ഷം ബൈ​ക്കും ന​ല്കി രാ​ത്രി 11 ഓ​ടെ വി​ട്ട​യ​ച്ചെ​ന്നും ശ്യാം​കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​രി​ശോ​ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൈ​യി​ൽ പ്ലാ​സ്റ്റ​റും ഇ​ട്ടു. എ​സ്പി​ക്കും പ​രാ​തി ന​ല്കി​യ​താ​യി ശ്യാം​കു​മാ​ർ പ​റ​ഞ്ഞു. സി​പി​എം അ​നു​ഭാ​വി​യു​മാ​ണ് ശ്യാം​കു​മാ​ർ. പി​തൃ​സ​ഹോ​ദ​ര​ൻ രാ​ജ​പ്പ​ൻ, സു​ഹൃ​ത്ത് അ​ജേ​ഷ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.