പാ​രി​സ്ഥി​തി​ക പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന ചില്ലുകു​പ്പി​ക​ൾ സ്നേ​ഹസ​മ്മാ​ന​മാ​ക്കി ഒ​രു കൂ​ട്ടം വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, August 21, 2019 10:20 PM IST
ചെ​ങ്ങ​ന്നൂ​ർ: പ്ര​ള​യാ​ന​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ​മാ​നം ന​ൽ​കി ഒ​രു കൂ​ട്ടം കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ.

പ്ര​ള​യ​ത്തി​നു ശേ​ഷം തോ​ട്ട​പ്പ​ള്ളി ക​ട​ൽ​ത്തീ​ര​ത്ത് വ​ലി​യ പാ​രി​സ്ഥി​തി​ക പ്ര​ശ്നം സൃ​ഷ്ടി​ച്ചു കൊ​ണ്ട് അ​ടി​ഞ്ഞു​കൂ​ടി​യചില്ലുകു​പ്പി​ക​ൾ ശേ​ഖ​രി​ച്ചു കൊ​ണ്ടാ​ണ് ക്രി​സ്ത്യ​ൻ കോ​ള​ജി​ലെ ബേ​ർ​ഡ്സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു കൂ​ട്ടം വി​ദ്യാ​ർ​ഥി​ക​ൾ സാ​മൂ​ഹ്യ സ​ന്ദേ​ശം ഉ​യ​ർ​ത്തു​ന്ന​ത്. പാ​രി​സ്ഥി​തി​ക പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന ഗ്ലാ​സു​കു​പ്പി​ക​ൾ ശേ​ഖ​രി​ച്ച് പു​ന​രു​പ​യോ​ഗ​ത്തി​നു സ​ജ്ജ​മാ​ക്കു​ക​യാ​ണ് ഇ​വ​ർ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മാ​യും ഹൗ​സ് ബോ​ട്ട് ടൂ​റി​സ​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പാ​യി കാ​യ​ലു​ക​ളി​ൽ നി​ന്നും ക​ട​ലി​ൽ എ​ത്തു​ന്ന ആ​യി​രക്കണ​ക്കി​ന് മ​ദ്യ​ക്കു​പ്പി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ക്ല​ബ്ബം​ഗ​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ഇ​വ​യെ​ല്ലാം ത​ന്നെ പ്രാ​യോ​ഗി​ക​വും ക​ലാ​പ​ര​വു​മാ​യ നൂ​ത​ന ആ​ശ​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ബേ​ർ​ഡ് ഫീ​ഡ​റു​ക​ൾ, അ​ല​ങ്കാ​ര വി​ള​ക്കു​ക​ൾ, ഫി​ഷ് ബൗ​ളു​ക​ൾ, സ്നേ​ഹ സ​മ്മാ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ക്കി മാ​റ്റാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഈ ​കൂ​ട്ടാ​യ്മ. പ്ര​ള​യ​ത്തി​നു​ശേ​ഷം ധാ​രാ​ള​മാ​യി തീ​ര​ത്ത​ടി​ഞ്ഞ ഈ ​കു​പ്പി​ക​ൾ അ​ല​ങ്കാ​ര വ​സ്തു​ക്ക​ളും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും ആ​ക്കി മാ​റ്റി​യ ശേ​ഷം അ​വ​യു​ടെ വി​ല്പ​ന​യി​ലൂ​ടെ സ്വ​രൂ​പി​ക്കു​ന്ന പ​ണം പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ത്തെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം.

ദേ​ശാ​ട​ന​ ക​ട​ൽ​പ​ക്ഷി​ക​ളു​ടെ​യും പ്ര​ജ​ന​ന​ത്തി​നാ​യി എ​ത്തു​ന്ന ക​ട​ലാ​മ​ക​ളു​ടെ​യും വ​ര​വ് തോ​ട്ട​പ്പ​ള്ളി, പ​ല്ല​ന ഭാ​ഗ​ങ്ങ​ളി​ൽ വ​രും മാ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​കാ​നി​രി​ക്കെ ക​ട​ൽ തീ​ര​ത്തെ ഇ​പ്പോ​ഴ​ത്തെ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യം അ​ധി​കാ​രി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു വ​രി​ക എ​ന്ന​താ​ണ് ഈ ​ഉ​ദ്യ​മ​ത്തി​നു പി​ന്നി​ലെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.ഗ്ലാ​സ് ബോ​ട്ടി​ൽ അ​പ്സൈ​ക്ലിം​ഗ് ച​ല​ഞ്ച് എ​ന്നാ​ണ് ഈ ​പ​ദ്ധ​തി​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്. ഉ​ദ്യ​മ​ത്തി​ന് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ണ്‍​സ​ണ്‍ ബേ​ബി, ജ​ന്തു​ശാ​സ്ത്ര വ​കു​പ്പ് മേ​ധാ​വി ഡോ. ​ആ​നി​സ് ജോ​സ​ഫ് എ​ന്നി​വ​രു​ടെ സ്നേ​ഹം നി​റ​ഞ്ഞ പി​ന്തു​ണ ഉ​ണ്ട്. സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന കോ ​ഓ​ർ​ഡി​നേ​റ്റ​റും സൂ​വോ​ള​ജി വി​ഭാ​ഗം അ​ധ്യാ​പ​ക​നു​മാ​യ ഡോ. ​ആ​ർ. അ​ഭി​ലാ​ഷ് നേ​തൃ​ത്വം ന​ല്കു​ന്നു.

ക​ട​ലാ​മ​ക​ളു​ടെ സം​ര​ക്ഷ​ണം ല​ക്ഷ്യ​മാ​ക്കി തോ​ട്ട​പ്പ​ള്ളി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രീ​ൻ റൂ​ട്സ് എ​ന്ന സം​ഘ​ട​ന​യു​ടെ സ​ഹ​ക​ര​ണ​വും പ​ദ്ധ​തി​യി​ൽ ഉ​ണ്ട്.

മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും ക്ല​ബ് അം​ഗ​ങ്ങ​ൾ ആ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ക്രി​സ്ത്യ​ൻ കോ​ള​ജ്.