ക്യാ​ന്പി​ൽനി​ന്ന് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്പോ​ൾ ഇ​ത്ര​യും ശ്ര​ദ്ധി​ക്ക​ണം
Tuesday, August 20, 2019 10:23 PM IST
ആ​ല​പ്പു​ഴ: വെ​ള്ള​പ്പൊ​ക്കം ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​രു​ടെ നി​ർദേ​ശ പ്ര​കാ​രം ന​ന്നാ​യി ക​ഴു​കി​ വൃ​ത്തി​യാ​ക്ക​ണം. വൃ​ത്തി​യാ​ക്കി​യ​വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ക​ല​ക്കി​യ ലാ​യ​നി ഒ​ഴി​ച്ച് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തണം. പ​രി​സ​രം​വൃ​ത്തി​യാ​ക്കു​ന്ന​തി​നു നീ​റ്റു​ക​ക്ക, കു​മ്മാ​യം ഇ​വ ഉ​പ​യോ​ഗി​ക്കു​ക. ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ളാ​ൽ​ മ​ലി​ന​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള​ള സ്ഥ​ല​ങ്ങ​ൾ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്ക​ണം. വെ​ള​ള​ക്കെ​ട്ടു​മൂ​ലം​ മ​ലി​ന​പ്പെ​ട്ട കി​ണ​റു​ക​ൾ, കു​ള​ങ്ങ​ൾ, കു​ടി​വെ​ള​ള ടാ​ങ്കു​ക​ൾ എന്നിവ ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശപ്ര​കാ​രം ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ഉ​പ​യേ​ഗി​ച്ച് ശു​ചീ​ക​രി​ച്ച​ ശേ​ഷം ഉ​പ​യോ​ഗി​ക്കു​ക. ക്ലോ​റി​നേ​ഷ​ൻ ഒ​ന്നി​ട​വി​ട്ടു​ള​ള​ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്ത​ണം. മ​ലി​ന​ജ​ല​വു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ എ​ലി​പ്പ​നി പ്ര​തി​രോ​ധ മ​രു​ന്ന് ക​ഴി​ക്ക​ണം. കൈ​കാ​ലു​ക​ളി​ൽ മു​റി​വു​ള​ള​വ​ർ ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം തേ​ടേ​ണ്ട​തും പ്ര​തി​രോ​ധ ഗു​ളി​ക ക​ഴി​ക്കേ​ണ്ട​തു​മാ​ണ്. മ​ലി​ന​ ജ​ല​ത്തി​ൽ​ജോ​ലി​ ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ വ്യ​ക്തി​സു​ര​ക്ഷാ ഉ​പാ​ധി​ക​ൾ (ഗം​ബൂ​ട്ട്, കൈ​യു​റ​ തു​ട​ങ്ങി​യ​വ) നി​ർ​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്ക​ണം.
വെ​ള​ള​പ്പൊ​ക്ക​ത്തെത്തു​ട​ർ​ന്ന് അ​ട​ച്ചി​ട്ടി​രു​ന്ന വീ​ടു​ക​ളി​ൽ തു​റ​ന്ന നി​ല​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ലി​മൂ​ത്ര​ത്താ​ൽ മ​ലി​ന​മാ​കാ​ൻ സാധ്യത​യു​ള​ള​തി​നാ​ൽ അ​വ ഉ​പ​യോ​ഗി​ക്ക​രു​ത്. അ​ട​ഞ്ഞു​കി​ട​ക്കു​ന്ന മു​റി​ക​ളി​ൽ വാ​യു​ മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​കാ​നി​ട​യു​ള​ള​തി​നാ​ൽ വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പാ​ക്ക​ണം. ഇ​ല​ക്‌ട്രിക് ഉ​പ​ക​ര​ണ​ങ്ങ​ൾ സ്വ​യം പ​രി​ശോ​ധി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. ഇ​ല​ക്‌ട്രീഷ​ന്‍റെ സേ​വ​നം തേ​ട​ണം.
അ​ണു​ബാ​ധ​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള​ള​തി​നാ​ൽ പ്ര​മേ​ഹ​രോ​ഗി​ക​ൾ കൃ​ത്യ​മാ​യി ചി​കി​ത്സ​യെ​ടു​ക്ക​ണം. ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത്ര​ങ്ങ​ൾ, ഗ്ലാ​സു​ക​ൾ തു​ട​ങ്ങി​യ വ​സ്തു​ക്ക​ൾ ക്ലോ​റി​നേ​റ്റ് ചെ​യ്ത വെ​ള​ള​ത്തി​ൽ ക​ഴു​കി​യെ​ടു​ത്ത​ ശേ​ഷം ഉ​പ​യോ​ഗി​ക്കു​ക. കൈ​യും​ വാ​യും ക​ഴു​കു​ന്ന​തി​നും ക്ലോ​റി​നേ​റ്റ് ചെ​യ്ത വെ​ള​ളം ഉ​പ​യോ​ഗി​ക്ക​ണം. വീ​ട് വൃ​ത്തി​യാ​ക്കു​ന്പോ​ൾ പാ​ഴ്‌വസ്തു​ക്ക​ൾ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യ​രു​ത്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ വൃ​ത്തി​യാ​ക്കി ചാ​ക്കി​ൽ​കെ​ട്ടി മ​ഴ ന​ന​യാ​തെ സൂ​ക്ഷി​ക്ക​ണം. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്പോ​ൾ വി​ഷ​പ്പാ​ന്പു​ക​ളു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​കാ​നി​ട​യു​ള​ള​തി​നാ​ൽ സൂ​ക്ഷി​ക്ക​ണം. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ അ​ട​ച്ച് സൂ​ക്ഷി​ക്ക​ണം. ചു​റ്റു​പാ​ടും വെ​ള​ളം കെ​ട്ടി​ക്കിട​ന്ന് കൊ​തു​ക് പെ​രു​കാ​നു​ള​ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക. വീ​ടി​നു പു​റ​ത്ത് ഇ​റ​ങ്ങു​ന്പോ​ഴെ​ല്ലാം നി​ർ​ബ​ന്ധ​മാ​യും ചെ​രു​പ്പ് ഉ​പ​യോ​ഗി​ക്ക​ണം.​തി​ള​പ്പി​ച്ചാ​റി​യ വെ​ള​ളം മാ​ത്രം​ കു​ടി​ക്കു​ക. വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി തു​മ്മു​ന്പോ​ഴും ചു​മ​യ്ക്കു​ന്പോ​ഴും വാ​യും​ മൂ​ക്കും തൂ​വാ​ല ഉ​പ​യോ​ഗി​ച്ചു മ​റ​യ്ക്ക​ണം. പാ​ത്രം​ ക​ഴു​കു​ന്ന​തി​നാ​യി​ശേ​ഖ​രി​ക്കു​ന്ന വെ​ള​ള​ത്തി​ൽ 20 ലി​റ്റ​റി​ന് ഒ​ന്ന് എ​ന്ന ക​ണ​ക്കി​ൽ ക്ലോ​റി​ൻ ഗു​ളി​ക ഉ​പ​യോ​ഗി​ക്ക​ണം. പ​നി​യോ മ​റ്റ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ ഉ​ണ്ടാ​യാ​ൽ സ്വ​യം​ചി​കി​ത്സി​ക്കാ​തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ​ ചി​കി​ത്സ​ തേ​ട​ണ​മെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു.