മ​രം ​മു​റി​ക്കു​ന്ന​തി​ൽ പൊ​തു​മ​രാ​മ​ത്തും ഇ​ല​ക്ട്രി​സി​റ്റി വ​കു​പ്പും ത​മ്മി​ൽ ത​ർ​ക്കം
Tuesday, August 20, 2019 10:22 PM IST
ചേ​ർ​ത്ത​ല: അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്തും ഇ​ല​ക്ട്രി​സി​റ്റി വ​കു​പ്പും ത​മ്മി​ൽ ത​ർ​ക്കം. ഇ​തേ തു​ട​ർ​ന്ന് മ​രം മു​റി​ക്കാ​ൻ വ​ന്ന ക​രാ​റു​കാ​ര​ൻ മ​ട​ങ്ങി​പോ​യി.
ചേ​ർ​ത്ത​ല ദേ​വീ​ക്ഷേ​ത്ര​ത്തി​നു തെ​ക്കു​വ​ശം നി​ൽ​ക്കു​ന്ന ത​ണ​ൽ​മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നെ​ ചൊ​ല്ലി​യാ​ണ് ത​ർ​ക്കം ഉ​ണ്ടാ​യ​ത്.
ശി​ഖ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നാ​യി ക​രാ​റു​കാ​ര​ൻ പ​ണി​ക്കാ​രു​മാ​യി വ​ന്ന​പ്പോ​ൾ ത​ട​സ​വാ​ദ​വു​മാ​യി ഇ​ല​ക്ട്രി​സി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും രം​ഗ​ത്തെ​ത്തി. വൈ​ദ്യു​തി ബോ​ർ​ഡ് ജീ​വ​ന​ക്കാ​ർ നി​ർ​ദേശി​ക്കു​ന്ന ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചാ​ലേ വൈ​ദ്യു​തി ഓ​ഫ് ചെ​യ്തുത​രാ​ൻ ക​ഴി​യൂ​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​തേ തു​ട​ർ​ന്ന് മ​രം​മു​റി​ക്കാ​തെ ക​രാ​റു​ജീ​വ​ന​ക്കാ​ർ മ​ട​ങ്ങി പോ​കു​ക​യാ​യി​രു​ന്നു. അ​തേ സ​മ​യം മ​ര​ത്തി​ന്‍റെ ശി​ഖി​രം ഏ​തു​സ​മ​യം താ​ഴെ വീ​ഴാ​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഇ​തി​ന്‍റെ അ​ടി​യി​ൽ​കൂ​ടി ഭീ​തി​യോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ പോ​കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി ഇ​ത് മു​റി​ച്ചി​ല്ലെ​ങ്കി​ൽ അ​ടു​ത്ത കാ​റ്റി​ലും മ​ഴ​യും വ​ൻ അ​പ​ക​ട​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ച്ച് എ​ത്ര​യും വേ​ഗം അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ദ​ക്ഷി​ണ​മേ​ഖ​ല ഓ​ൾ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ വേ​ളോ​ർ​വ​ട്ടം ശ​ശി​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.