പാ​ലം​ ത​ക​ർ​ന്നുവീ​ണു വ​യോ​ധി​ക​യ്ക്കു ഗു​രു​ത​ര പ​രി​ക്ക്
Tuesday, August 20, 2019 10:22 PM IST
മ​ങ്കൊ​ന്പ്: പാ​ലം ത​ക​ർ​ന്നു​വീ​ണു വ​യോ​ധി​ക​യ്ക്കു പ​രി​ക്ക്. മു​ട്ടാ​ർ പ​ഞ്ചാ​യ​ത്ത് മി​ത്ര​മ​ഠം കോ​ള​നി​യി​ൽ ശാ​ന്ത​മ്മ​യാ (62) ണു ​പ​ര​ക്കേ​റ്റു ചി​കി​ൽ​സ തേ​ടി​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ മു​ട്ടാ​ർ പ​ഞ്ചാ​യ​ത്ത് സ​ർ​പ്പ​ത്തി​ൽ പാ​ല​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​രു​ന്പു കേ​ട​റി​ൽ കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബ് വി​രി​ച്ചാ​ണു പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ക​ർ​ഷ​ക തൊ​ഴി​ലാ​ളി​യാ​യ ശാ​ന്ത​മ്മ ജോ​ലി​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബ് ത​ക​ർ​ന്നു ശാ​ന്ത​മ്മ തോ​ട്ടി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. തോ​ട്ടി​ൽ വീ​ണ ശാ​ന്ത​മ്മ​യു​ടെ മു​ക​ളി​ലേ​ക്കാ​ണു സ്ലാ​ബ് വീ​ണ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ശാ​ന്ത​മ്മ​യെ ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ശാ​ന്ത​മ്മ​യു​ടെ കാ​ലി​ൽ 12 തു​ന്ന​ലി​ടേ​ണ്ടി വ​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന പാ​ലം പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ആ​രും പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. അ​പ​ക​ടം പ​തി​യി​രു​ന്ന പാ​ല​ത്തി​ലൂ​ടെ​യാ​ണു മി​ത്ര​മ​ഠം കോ​ള​നി നി​വാ​സി​ക​ളും സ​മീ​പ​ത്തെ അ​ങ്ക​ണ​വാ​ടി​യി​ൽ പോ​കേ​ണ്ട കു​രു​ന്നു​ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന​ത്.