വ​യ​നാ​ടി​നു കൈ​ത്താ​ങ്ങാ​യി വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ
Tuesday, August 20, 2019 10:20 PM IST
ചെ​ങ്ങ​ന്നൂ​ർ: തി​രു​വ​ൻ​വ​ണ്ടൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 1997 പ​ത്താം ക്ലാ​സ് ബാ​ച്ചി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥിക​ളു​ടെ വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യാ​യ ’ബാ​ക്ക്ബെ​ഞ്ചേ​ഴ്സ്’ വ​യ​നാ​ട്ടി​ലെ പ്ര​കൃ​തി ദു​ര​ന്ത​ത്തി​ലും കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ലും ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യം എ​ത്തി​ച്ചു കൊ​ടു​ക്കും. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ അ​രി, പ​ഞ്ച​സാ​ര, തേ​യി​ല, കാ​പ്പി​പ്പൊ​ടി, ഗോ​ത​ന്പ് പൊ​ടി, റ​വ, അ​രി​പ്പൊ​ടി, തു​വ​ര, ക​ട​ല, ചെ​റു​പ​യ​ർ, വെ​ളി​ച്ചെ​ണ്ണ, തു​ട​ങ്ങി ബേ​ബി ഫു​ഡ്സ്, വാ​ഷിം​ഗ് സോ​പ്പ്, ക്ലീ​നിം​ഗ് ലോ​ഷ​ൻ, ബ​ക്ക​റ്റ് ,മ​ഗ്ഗ്, പേ​സ്റ്റ്, ബ്ര​ഷു​ക​ൾ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പു​രു​ഷന്മാ​ർ​ക്കും ഉ​ള്ള​ വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യാ​ണ് സം​ഘം വ​യ​നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​ത്. വി​ദേ​ശ​ങ്ങ​ളി​ലും, കേ​ര​ള​ത്തി​ലും കേ​ര​ള​ത്തി​നു പു​റ​ത്തു​മു​ള്ള 22 പേ​ർ അ​ട​ങ്ങു​ന്ന​താ​ണ് സം​ഘം.