പോ​ലീ​സു​കാ​ര​ന്‍റെ മു​ഖ​ത്ത് കു​രു​മു​ള​ക് സ്പ്രേ ​ചെ​യ്ത​വ​രെ പി​ടി​കൂ​ടി
Tuesday, August 20, 2019 10:20 PM IST
മു​ഹ​മ്മ: വാ​ഹ​നം ത​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മു​ഖ​ത്ത് കു​രു​മു​ള​ക് സ്പ്രേ ​അ​ടി​ച്ച് ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. തൃ​പ്പൂ​ണി​ത്തു​റ എ​ആ​ർ ക്യാ​ന്പി​ലെ സി​പി​ഒ ശ​ര​ത് ബാ​ബു​വി​നെ ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് തി​രു​വ​ല്ല ന​ഗ​ര​സ​ഭ 32-ാം വാ​ർ​ഡ് ശ​ങ്ക​ര​മം​ഗ​ല​ത്ത് എം.​രാ​ഹു​ൽ (29), പ​ത്ത​നം​തി​ട്ട നി​ര​ണം മ​ഠ​ത്തി​ൽ വീ​ട്ടി​ൽ ടി. ​സാ​ജ​ൻ (31) എ​ന്നി​വ​രെ മ​ണ്ണ​ഞ്ചേ​രി എ​സ്ഐ രാ​ജ​ൻ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ചേ​ർ​ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം.
ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ ശ​ര​ത് ബാ​ബു​വി​ന്‍റെ മു​ന്നി​ലേ​ക്ക് വ​ന്ന കാ​ർ സൂ​ച​ന ന​ൽ​കാ​തെ ഇ​ട​ത്തോ​ട്ട് തി​രി​ച്ച​തി​നെ തു​ട​ർ​ന്ന് ബൈ​ക്ക് കാ​റി​ൽ ത​ട്ടു​ക​യും ഇ​തേ ചൊ​ല്ലി ത​ർ​ക്ക​വു​മാ​യി. ഇ​തി​നി​ടെ കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ലി​രു​ന്ന​യാ​ൾ ചി​ല്ല് താ​ഴ്ത്തി ശ​ര​തി​ന്‍റെ മു​ഖ​ത്തേ​ക്ക് കു​രു​മു​ള​ക് സ്പ്രേ ​ചെ​യ്യു​ക​യാ​യി​രു​ന്നു. ശ​ര​തി​നെ ചേ​ർ​ത്ത​ല ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ട​ന്നു ക​ള​ഞ്ഞ പ്ര​തി​ക​ളെ മ​ണ്ണ​ഞ്ചേ​രി​ക്കു സ​മീ​പം അ​ന്പ​നാ​കു​ള​ങ്ങ​ര​യി​ൽ വ​ച്ച് കാ​ർ ത​ട​ഞ്ഞ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​ർ മ​റ്റ് ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.