നെ​ടു​മ്പ്ര​ക്കാ​ട് പ​ള്ളി​യി​ല്‍ കാ​ണി​ക്ക​വ​ഞ്ചി ത​ക​ര്‍​ത്ത് മോ​ഷ​ണം
Sunday, August 18, 2019 10:18 PM IST
ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല നെ​ടു​മ്പ്ര​ക്കാ​ട് പ​ള്ളി​യി​ല്‍ കാ​ണി​ക്ക​വ​ഞ്ചി ത​ക​ര്‍​ത്ത് മോ​ഷ​ണം. പ​ള്ളി​ക്ക​ക​ത്തു​ണ്ടാ​യി​രു​ന്ന മൂ​ന്നു നേ​ര്‍​ച്ച​പ്പെട്ടി​യി​ലെ പ​ണ​മാ​ണ് അ​പ​ഹ​രി​ക്ക​പ്പെ​ട്ട​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ പ​ള്ളി തു​റ​ക്കാ​നെ​ത്തി​യ​വ​രാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം ആ​ദ്യം അ​റി​യു​ന്ന​ത്.
പ​ള്ളി​യു​ടെ അ​ള്‍​ത്താ​ര​യു​ടെ പി​റ​കു​വ​ശ​മു​ണ്ടാ​യി​രു​ന്ന വാ​തി​ലി​ന്‍റെ പൂ​ട്ടു​പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ള്‍ പ​ള്ളി​ക്ക് അ​ക​ത്തു​ക​ട​ന്ന​ത്. പ​ള്ളി​ക്ക​ക​ത്ത് ഉ​ണ്ടാ​യി​രു​ന്ന ഇ​രു​മ്പു നേ​ര്‍​ച്ച​പ്പെ​ട്ടി​യു​ടെ താ​ഴു പൊ​ളി​ച്ച് അ​തി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന പ​ണം ക​വ​ര്‍​ന്ന​തി​നു​ശേ​ഷം നേ​ർ​ച്ച​പ്പെ​ട്ടി ഉ​പേ​ക്ഷി​ച്ചു.
കൂ​ടാ​തെ പ​ള്ളി​ക്ക​ക​ത്ത് ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ടു നേ​ര്‍​ച്ച​പ്പെ​ട്ടി​ക​ള്‍ പൊ​ളി​ച്ച് പ​ണം അ​പ​ഹ​രി​ച്ച​ശേ​ഷം സ​മീ​പ​മു​ള്ള പു​ര​യി​ട​ത്തി​ല്‍ ഉ​പേ​ക്ഷി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ള്‍ ക​ട​ന്നു​ക​ള​ഞ്ഞ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് ക​രു​തു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് പ​ള്ളി ഭാ​ര​വാ​ഹി​ക​ള്‍ ചേ​ര്‍​ത്ത​ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കി. പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു.