പി​ക്ക് അ​പ്പ് വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്
Sunday, August 18, 2019 10:18 PM IST
അ​ന്പ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ൽ ക​ള​ർ​കോ​ട് ബ്ലോ​ക്ക് ഓ​ഫീ​സി​നു സ​മീ​പം ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ൻ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​രു​ന്ന ബൈ​ക്കി​ലി​ടി​ക്കു​ക​യും ബൈ​ക്ക് സ​മീ​പ​ത്തു നി​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നെ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.
അ​പ​ക​ട​ത്തി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നാ​യ വാ​ട​യ്ക്ക​ൽ ആ​ഞ്ഞി​ലി പ​റ​ന്പി​ൽ ന​ടേ​ശ​ൻ (56), ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ നെ​ടു​മു​ടി മേ​മ​ന ഹൗ​സി​ൽ എ​ബി​ൻ (26), പി​ക്ക് അ​പ്പ് വാ​ൻ ഡ്രൈ​വ​ർ ചേ​ർ​ത്ത​ല ചാ​ളി​യി​ൽ പ്രേം​ജി​ത്ത് (28) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​ന്ന​പ്ര പോലീസ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.