റിം​ഗ്ബ​ണ്ട് ത​ക​ർ​ന്ന് കൃ​ഷിനാ​ശം
Sunday, August 18, 2019 10:18 PM IST
എ​ട​ത്വ: റിം​ഗ്ബ​ണ്ട് ത​ക​ർ​ന്ന് വെ​ള്ളം​ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് പാ​ടം മു​ങ്ങി. ത​ക​ഴി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ​പെ​ട്ട വെ​ന്തി​യാ​നി​ക്ക ന​ന്തി​യാ​ട്ടു​ക​രി പാ​ട​മാ​ണ് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത്. കൃ​ഷി​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും കൂ​ടി വെ​ള്ളം​ക​യ​റാ​തി​രി​ക്കാ​ൻ ബ​ണ്ടി​ന് മു​ക​ളി​ൽ മ​ണ​ൽ​ചാ​ക്കും ക​ട്ട​യും ഇ​ട്ട് ശ്ര​മി​ച്ചെ​ങ്കി​ലും പാ​ട​ത്തി​ന്‍റെ തെ​ക്കു​കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള റിം​ഗ്ബ​ണ്ട് ത​ക​ർ​ന്നു വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് പാ​ടം മു​ങ്ങു​ക​യാ​യി​രു​ന്നു.
വി​ത​ക​ഴി​ഞ്ഞ് 82 ദി​വ​സം ക​ഴി​ഞ്ഞി​രു​ന്നു. ഏ​ക​ദേ​ശം ഒ​രു കോ​ടി രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക​ണ്‍​വീ​ന​ർ ജേ​ക്ക​ബ് വ​ർ​ഗീ​സ് പ​റ​ഞ്ഞു. കൃ​ഷി ഓ​ഫീ​സ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.