യു​വാ​വ് കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ
Sunday, August 18, 2019 10:18 PM IST
ആ​ല​പ്പു​ഴ: യു​വാ​വി​നെ കു​ള​ത്തി​ൽ വീ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ല​വൂ​ർ തോ​ട്ടു​ങ്ക​ൽ വീ​ട്ടി​ൽ കൊ​ച്ചു​കു​ഞ്ഞി​ന്‍റെ മ​ക​ൻ ജി​ബി​ൻ പോ​ളി (26)ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ വീ​ടി​നു സ​മീ​പ​ത്തെ കു​ള​ത്തി​ൽ നി​ന്നു ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ ജി​ബി​നെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ച് മാ​താ​പി​താ​ക്ക​ൾ മ​ണ്ണ​ഞ്ചേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.
ന​ഗ​ര​ത്തി​ലെ ഒ​രു ചെ​രു​പ്പു ക​ട​യി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന ജി​ബി​ൻ കു​റ​ച്ചു നാ​ൾ മു​ന്പു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യ്ക്കു ശേ​ഷം വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. രാ​ത്രി വ​രെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ജി​ബി​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ സ​മീ​പ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​വ്: മേ​രി​ക്കു​ട്ടി. സി​സ്റ്റ​ർ ജി​ഷ പോ​ൾ, ജി​ജോ പോ​ൾ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. ജി​ബി​ന്‍റെ സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ക​ല​വൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ച​ർ​ച്ചി​ൽ ന​ട​ക്കും.