പു​തു​ക്കി പ​ണി​ത മാ​മ്മൂ​ട​ന്‍റെ നീര​ണ​യ​ൽ ഇ​ന്ന്
Sunday, August 18, 2019 10:16 PM IST
എ​ട​ത്വ: വ​ള്ളം​ക​ളി പ്രേ​മി​ക​ളു​ടെ മ​ന​സി​ൽ മ​ത്സ​രാ​വേ​ശ​ത്തി​ന്‍റെ അ​ത്ഭു​ത കാ​ഴ്ച​ക​ൾ നി​റ​ച്ച് വി​ജ​യ​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള ഇ​രു​ടു​ക്കു​ത്തി വി​ഭാ​ഗ​ത്തി​ലു​ള്ള മാ​മ്മൂ​ട​ൻ ഇ​ന്ന് തി​രി​കെ​യെ​ത്തു​ന്നു. പു​തു​ക്കി പ​ണി​ത മാ​മ്മൂ​ട​ൻ ഇ​ന്നു​ച്ച​യ്ക്ക് 12.05ന് ​മി​സോ​റാം മു​ൻ ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ നീ​ര​ണി​യി​ക്കും. പി.​സി. ജോ​ർ​ജ് എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ല​ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​നൂ​ബ് പു​ഷ്പാ​ക​ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​നാ എ​ലി​സ​ബ​ത്ത്, കേ​ര​ള ബോ​ട്ട് റേ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി കെ.​പി. ഫി​ലി​പ്പ്, മാ​മൂ​ട്ടി​ൽ കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ ജോ​ർ​ജ്, ഉ​മ്മ​ൻ എം. ​മാ​ത്യു, ജേ​ക്ക​ബ് ഉ​മ്മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വ​ള്ള​ത്തി​ന്‍റെ പി​ടി​പ്പ് കൂ​ട്ടി​യും അ​മ​ര ചു​രു​ളി​ന്‍റെ ഭാ​ഗ​ത്ത് അ​ക​ലം കൂ​ട്ടി​യും വ​ള്ള​ത്തി​ന്‍റെ വി​ല്ല് പൂ​ർ​ണ​മാ​യും പു​തു​ക്കി മ​ധ്യ​ഭാ​ഗ​ത്ത് വീ​തി ഉ​ള്ള പ​ല​ക ചേ​ർ​ത്തു​മാ​ണ് ഇ​പ്പോ​ൾ പു​തി​ക്കി​യി​രി​ക്കു​ന്ന​ത്. മു​പ്പ​ത്തി​ഒ​ന്നേ​കാ​ൽ കോ​ൽ നീ​ള​വും, 46 അം​ഗു​ലം വീ​തി​യും ഉ​ള്ള മാ​മ്മൂ​ട​നി​ൽ 51 തു​ഴ​ക്കാ​രും മൂ​ന്ന് അ​മ​ര​ക്കാ​രും, മൂ​ന്നു​നി​ല​യാ​ളു​ക​ളും ഉ​ണ്ടാ​കും. കോ​യി​ൽ​മു​ക്ക് സാ​ബു നാ​രാ​യ​ണ​ൻ ആ​ചാ​രി​യാ​ണ് മു​ഖ്യ​ശി​ല്പി.