വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ പോ​ലീ​സ് സേ​ന​യും രം​ഗ​ത്ത്
Saturday, August 17, 2019 10:22 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര തെ​ക്കു പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​വാ​നാ​യി പു​ന്ന​പ്ര പോ​ലീ​സും സ​ജീ​വം. ആ​റ്, ഏ​ഴ്, എ​ട്ട്, 13 വാ​ർ​ഡു​ക​ളി​ലാ​ണ് ഇ​ത്ത​വ​ണ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ​ത്.

വെ​ള്ളം ഒ​ഴു​കി പോ​കാ​ൻ മാ​ർ​ഗ​മി​ല്ലാ​തെ പ​ല വീ​ടി​ന്‍റെ​യും പ​രി​സ​രം മു​ഴു​വ​ൻ വെ​ള്ള​ക്കെ​ട്ടി​ലാ​യി. ഈ ​പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നും, ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു വ​ന്ന മാ​ലി​ന്യ​ങ്ങ​ൾ വാ​രി ശു​ചി​യാ​ക്കു​വാ​നും പു​ന്ന​പ്ര പോ​ലീ​സും രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് വീ​ടു​ക​ളു​ടെ പ​രി​സ​ര​ത്തെ വെ​ള്ളം തോ​ടു​ക​ളി​ലേ​ക്ക് പ​ന്പു ചെ​യ്താ​ണ് ഇ​വ​ർ വെ​ള്ള​ക്കെ​ട്ടി​ൽ നി​ന്നും കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​ത്. ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന പ്ര​വ​ർ​ത്ത​നം ഇ​നി​യും തു​ട​രു​മെ​ന്നാ​ണ് പു​ന്ന​പ്ര സ്റ്റേ​ഷ​നി​ലെ എ​സ്ഐ​മാ​രാ​യ അ​ബ്ദു​ൾ റ​ഹിം, ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ർ പ​റ​ഞ്ഞു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി​യു​ടെ​യും, ഡി​വൈ​എ​സ്പി പി.​വി. ബേ​ബി​യു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് സേ​ന​യും രം​ഗ​ത്തെ​ത്തി​യ​ത്.