എ​ലി​പ്പ​നി ത​ട​യാ​ൻ ഡോ​ക്സി​സൈ​ക്ലി​ൻ ഗു​ളി​ക ക​ഴി​ക്ക​ണ​മെ​ന്ന് മ​ന്ത്രി സു​ധാ​ക​ര​ൻ
Saturday, August 17, 2019 10:17 PM IST
ആ​ല​പ്പു​ഴ: മ​ഴ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ലി​പ്പ​നി പ​ട​ർ​ന്നു പി​ടി​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ൽ എ​ല്ലാ​വ​രും ഡോ​ക്സി​സൈ​ക്ലി​ൻ ഗു​ളി​ക ക​ഴി​ച്ച് പ്ര​തി​രോ​ധം ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. മ​ഴ​യും വെ​ള്ള​ക്കെ​ട്ടും മൂ​ലം മ​ലി​ന​ജ​ലം കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യിത്ത​ന്നെ ആ​രോ​ഗ്യ വ​കു​പ്പ് പ്ര​തി​രോ​ധ ഗു​ളി​ക വി​ത​ര​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡോ​ക്സി ഡേ​യോ​ട​നു​ബ​ന്ധി​ച്ച് എ​ലി​പ്പ​നി പ്ര​തി​രോ​ധ ഗു​ളി​ക​യു​ടെ ജി​ല്ലാ​ത​ല വി​ത​ര​ണ ഉ​ദ്ഘാ​ട​നം ക​ള​ക്ട​റേ​റ്റ് അ​ങ്ക​ണ​ത്തി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡോ​ക്സി​സൈ​ക്ലി​ൻ പ്ര​തി​രോ​ധ ഗു​ളി​ക ക​ഴി​ച്ചാ​ണ് മ​ന്ത്രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. മ​ഴ​ക്കെ​ടു​തി​യി​ൽ മ​ലി​ന​ജ​ല​വു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്ക​മു​ണ്ടാ​യ മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും എ​ലി​പ്പ​നി പ്ര​തി​രോ​ധ മ​രു​ന്നാ​യ ഡോ​ക്സി​സൈ​ക്ലി​ൻ ഗു​ളി​ക ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​റു ശ​നി​യാ​ഴ്ച​ക​ളി​ലാ​യാ​ണ് ഡോ​ക്സി​ഡേ ആ​ച​ര​ണം. ആ​ശു​പ​ത്രി​ക​ൾ, കു​ടും​ബ​ക്ഷേ​മ ഉ​പ​കേ​ന്ദ്ര​ങ്ങ​ൾ, ബ​സ്‌ സ്റ്റാ​ൻ​ഡു​ക​ൾ, ബോ​ട്ടു​ജെ​ട്ടി​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ഡോ​ക്സി ബൂ​ത്തു​ക​ൾ സ്ഥാ​പി​ച്ച് ഗു​ളി​ക സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യും.

സ​ബ് ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ കെ.​ടി. മാ​ത്യു, വാ​ർ​ഡ് അം​ഗം നൗ​ഫ​ൽ, ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൽ. അ​നി​ത കു​മാ​രി, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​വി​ദ്യ, നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ന്‍റെ ജി​ല്ലാ പ്രോ​ഗ്രം ഓ​ഫീ​സ​ർ ഡോ. ​രാ​ധാ​കൃ​ഷ്ണ​ൻ, വ​നി​താ ശി​ശു ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​മു​ര​ളീ​ധ​ര​ൻ പി​ള്ള, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.