ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം പൊ​തു​ജ​ന സം​ഗ​മം
Thursday, July 18, 2019 11:11 PM IST
ആ​ല​പ്പു​ഴ: പ്ര​ളാ​യ​ന​ന്ത​രം ജി​ല്ല​യി​ൽ ന​ട​ത്തി​യി​ട്ടു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നേ​ട്ട​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം പൊ​തു​ജ​ന​സം​ഗ​മം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ മൂ​ന്നി​ന് ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കും. മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ഉ​ദ്ഘാ​ട​ന​വും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​വും ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും. ചെ​റു​വ​ള്ള​ങ്ങ​ളു​ടെ വി​ത​ര​ണം ഉ​ദ്ഘാ​ട​നം തോ​മ​സ് ചാ​ണ്ടി എം​എ​ൽ​എ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സൈ​ക്കി​ൾ വി​ത​ര​ണം യു.​പ്ര​തി​ഭ എം​എ​ൽ​എ​യും അ​ങ്ക​ണ​വാ​ടി​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ​യും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളെ ആ​ദ​രി​ക്ക​ൽ ആ​ർ.​രാ​ജേ​ഷ് എം​എ​ൽ​എ​യും നി​ർ​വ​ഹി​ക്കും. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ന​ട​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജി​ല്ല വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ നി​ർ​വ​ഹി​ക്കും. ജി​ല്ല ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണ​വും സ്വാ​ഗ​ത​വും നി​ർ​വ​ഹി​ക്കും. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ്, സ​ബ് ക​ള​ക്ട​ർ വി.​ആ​ർ.​കൃ​ഷ്ണ തേ​ജ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ര​ജ​നി ജ​യ​ദേ​വ്, ഗ്ര​മാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡി.​പ്രി​യേ​ഷ് കു​മാ​ർ, കൗ​ണ്‍​സി​ല​ർ ക​വി​ത ടീ​ച്ച​ർ വി​വി​ധ രാ​ഷ്ട്രീ​യ നേ​ത​ക്ക​ളാ​യ ആ​ർ.​നാ​സ​ർ, എം.​ലി​ജു, ടി.​ജെ.​ആ​ഞ്ച​ലോ​സ്, കെ. ​സോ​മ​ൻ, എ.​എം.​ന​സീ​ർ, സു​ഭാ​ഷ് ബാ​ബു, കെ.​എ​സ്.​പ്ര​ദീ​പ് കു​മാ​ർ, വി.​സി ഫ്രാ​ൻ​സി​സ്, ജോ​ണി മു​ക്കം, കെ. ​സ​ണ്ണി​ക്കു​ട്ടി, ഹ​രി​ദാ​സ്, ജി.​കോ​ശി എ​ൻ.​എ ന​ജു​മു​ദ്ദീ​ൻ, എ​ൻ.​സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.