വി​ള​ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭ്യ​മാ​യി​ല്ലെ​ന്നു പ​രാ​തി
Thursday, July 18, 2019 11:11 PM IST
മ​ങ്കൊ​ന്പ്: പ്ര​ള​യ​ത്തി​നു​ശേ​ഷം ഒ​രു​വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും വി​ള​ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭ്യ​മാ​യി​ല്ലെ​ന്നു പ​രാ​തി.
ക​ഴി​ഞ്ഞ മ​ഹാ​പ്ര​ള​യ​ത്തോ​ട​നു​ബ​ന്ധി്ച്ച ര​ണ്ടാം​കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​രാ​ണ് ഇ​നി​യും ന​ഷ്ട​പ​രി​ഹാ​രം കി​ട്ടാ​തെ വി​ഷ​മി​ക്കു​ന്ന​ത്. ഇ​ൻ​ഷ്വ​റ​ൻ​സ് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ൽ​കു​ന്ന​തി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ൾ കാ​ട്ടു​ന്ന അ​നാ​സ്ഥ​യാ​ണ് ക​ർ​ഷ​ക​രു​ടെ ന​ടു​വൊ​ടി​ക്കു​ന്ന​ത്. 2018 സീ​സ​ണി​ൽ 10480 ഹെ​ക്ട​റി​ലാ​ണ് ജി​ല്ല​യി​ൽ ര​ണ്ടാം​കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്. ഇ​തി​ൽ ഒ​രേ​ക്ക​ർ പോ​ലും അ​വ​ശേ​ഷി​പ്പി​ക്കാ​തെ മ​ഹാ​പ്ര​ള​യം ക​വ​ർ​ന്നെ​ടു​ത്തി​രു​ന്നു. ഇ​തി​നു​ശേ​ഷം എ​ല്ലാം​ന​ഷ്ട​മാ​യ ക​ർ​ഷ​ക​ർ പു​ഞ്ച​കൃ​ഷി​യും, അ​തി​നു​ശേ​ഷ​മി​പ്പോ​ൾ ര​ണ്ടാം​കൃ​ഷി​യും ഇ​റ​ക്കി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ പു​ഞ്ച​കൃ​ഷി ലാ​ഭ​ക​ര​മാ​യി​രു​ന്നെ​ങ്കി​ലും, മ​ഹാ​പ്ര​ള​യ​ത്തി​ൽ ര​ണ്ടാം​കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് ക​ട​ബാ​ധ്യ​ത​ക​ളി​ൽ നി​ന്നും ഇ​നി​യും ക​ര​ക​യ​റാ​നാ​യി​ട്ടി​ല്ല. കാ​ർ​ഷി​ക വാ​യ്പ​ക​ളെ​ടു​ത്തും, സ്വ​ർ​ണം പ​ണ​യം​വ​ച്ചു​മാ​ണു ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്.
കാ​ർ​ഷി​ക വാ​യ്പ​യെ​ടു​ക്കു​ന്പോ​ൾ 10000 രൂ​പ​യ്ക്കു പു​ഞ്ച​ക്കൃ​ഷി സീ​സ​ണി​ൽ 180 രൂ​പ​യും ര​ണ്ടാം​കൃ​ഷി​ക്ക് 225 രൂ​പ​യും പ്രീ​മി​യം തു​ക​യാ​യി വാ​ങ്ങി​യാ​ണു ബാ​ങ്കു​ക​ൾ വാ​യ്പ​ക​ൾ ന​ൽ​കി​യ​ത്. കൃ​ഷി ന​ശി​ച്ച​തോ​ടെ വാ​യ്പ​യു​ടെ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ ബാ​ങ്കു​ക​ളി​ൽ ചെ​ന്ന​പ്പോ​ഴാ​ണു ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ പൂ​ർ​ണ​മാ​യി ല​ഭി​ക്കു​ക​യി​ല്ലെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്. ൊരു ​രൂ​പ പോ​ലും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ത്ത ക​ർ​ഷ​ക​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.
ക​ർ​ഷ​ക​ർ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പി​നി അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ നാ​ശ​ന​ഷ്ടം 25% മാ​ത്ര​മെ ന​ൽ​കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു എ​ന്നാ​ണ് അ​റി​ച്ചി​രി​ക്കു​ന്ന​ത്. വി​ത​ക​ഴി​ഞ്ഞ ഏ​താ​നു ദി​വ​സം പി​ന്നി​ട്ട​തി​നാ​ൽ ഇ​ത്ര​യും ന​ഷ്ട​പ​രി​ഹാ​ര​ത്തി​നെ അ​ർ​ഹ​ത​യു​ള്ളു എ​ന്നാ​ണു ക​ന്പ​നി ക​ർ​ഷ​ക​രോ​ടു പ​റ​യു​ന്ന​ത്.
കൈ​ന​ക​രി ഉ​ൾ​പ്പ​ടെ​യു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 70 ദി​വ​സം പി​ന്നി​ട്ട കൃ​ഷി​യി​ട​ങ്ങ​ളും മ​ഹാ പ്ര​ള​യ​ത്തി​ൽ ന​ശി​ച്ചി​രു​ന്നു. അ​വ​ർ​ക്കും ഇ​തേ അ​നു​പാ​ത്ത​തി​ലാ​ണ് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ച​ത്. ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ൾ ത​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി. പ​ല ബാ​ങ്കു​ക​ളും ഈ ​ചൂ​ഷ​ണ​ത്തി​നു കൂ​ട്ടു​നി​ൽ​ക്കു​ക​യു​മാ​ണ്. ബാ​ങ്കു​ക​ളി​ൽ നി​ന്നും കാ​ർ​ഷി​ക വാ​യ്പ​യെ​ടു​ക്കു​ന്ന ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​ർ​ക്കും ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യ​ത്തെ​പ്പ​റ്റി യാ​തൊ​രു ധാ​ര​ണ​യു​മി​ല്ല.
ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷം ബാ​ങ്കു​ക​ൾ ന​ൽ​കു​ന്ന തു​ക​യു​മാ​യി തി​രി​കെ പോ​രു​ക​യാ​ണ് സാ​ധാ​ര​ണ ക​ർ​ഷ​ക​ർ ചെ​യ്യു​ന്ന​ത്. മു​ൻ​കാ​ല​ങ്ങ​ളി​ലും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ വി​ള​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്കും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​രു​ന്നി​ല്ല. ത്ര​മാ​ണു ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ത്.
ചി​ല ക​ർ​ഷ​ക​ർ​ക്ക് യാ​തൊ​രു ന​ഷ്ട​പ​രി​ഹാ​ര​വും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടു​മി​ല്ല.