എ​ൻ​ഡി​എ ജി​ല്ലാ നേ​തൃ​യോ​ഗം ചേ​ർ​ന്നു
Thursday, July 18, 2019 11:11 PM IST
ആ​ല​പ്പു​ഴ: എ​ൻ​ഡി​എ ജി​ല്ലാ നേ​തൃ​യോ​ഗം ചേ​ർ​ന്നു. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്ന​ണി​യു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്താ​നും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​വാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. എ​ന്നാ​ൽ മു​ന്ന​ണി​ക്കു​ള്ളി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ നേ​താ​ക്ക​ൾ ത​യാ​റാ​യി​ല്ല. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഉ​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളെ സം​ബ​ന്ധി​ച്ചും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു എ​ന്നാ​ണ് സൂ​ച​ന.

കെഎ​സ്ടി​എ മാ​ർ​ച്ചും ധ​ർ​ണ​യും 20ന്

​ആ​ല​പ്പു​ഴ: അ​ധ്യാ​പ​ക മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ശ്ന​ങ്ങ​ളു​ന്ന​യി​ച്ച് കെഎ​സ്ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 20ന് ​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​മെ​ന്ന് ക​ഐ​സ്ടി​എ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ആ​ല​പ്പു​ഴ​യി​ൽ രാ​വി​ലെ 10ന് ​ആ​ല​പ്പു​ഴ ഡി​ഇ​ഒ ഓ​ഫി​ന് സ​മീ​പ​ത്തു​നി​ന്നും ആ​രം​ഭി​ക്കു​ന്ന മാ​ർ​ച്ച് ന​ഗ​ര​ച​ത്വ​ര​ത്തി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന ധ​ർ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.