എ​യ്റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, July 18, 2019 11:05 PM IST
മാ​വേ​ലി​ക്ക​ര: ന​ഗ​ര​സ​ഭ സ​മ​ഗ്ര മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ എ​യ്റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മാ​വേ​ലി​ക്ക​ര മു​ൻ​സി​പ്പ​ൽ ബ​സ്‌സ്റ്റാ​ൻ​ഡി​ന് സ​മീ​പം ന​ട​ന്നു. 2018 - 19 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച മു​ൻ​സി​പ്പ​ൽ ബസ്‌​സ്റ്റാ​ൻ​ഡ്, പു​തി​യ​കാ​വ്, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​യ്റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റു​ക​ളാ​ണ് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ലീ​ലാ അ​ഭി​ലാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​കെ.​മ​ഹേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ജി.​ബി​നു​ജി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ വി​ജ​യ​മ്മ ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​തി കോ​മ​ള​ൻ, ജ​യ​ശ്രീ അ​ജ​യ​കു​മാ​ർ, കെ.​ഗോ​പ​ൻ, എ​സ്.​രാ​ജേ​ഷ്, ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ൻ​സ്.​സി.​തോ​മ​സ്, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ജെ.​എ​ച്ച്.​ഐ സി.​അ​ജ​യ​കു​മാ​ർ ന​ഗ​ര​സ​ഭ എ​ൻ​ജി​നി​യ​ർ പി.​ടി. അ​ഞ്ജു. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.