ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗം പ്ര​ക്ഷു​ബ്ധ​മാ​യി
Tuesday, July 16, 2019 10:27 PM IST
ആ​ല​പ്പു​ഴ: മു​ൻ​മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ ലേ​ക്ക് പാ​ല​സ് റി​സോ​ർ​ട്ടി​ന്‍റെ നി​കു​തി 34 ല​ക്ഷ​മാ​യി കു​റ​ച്ച സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ​പ്പ​റ്റി ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗം പ്ര​ക്ഷു​ബ്ധ​മാ​യി. യോ​ഗ​ത്തി​ൽ നി​ന്ന് ലീ​വെ​ടു​ത്ത് വി​ട്ട് നി​ന്ന ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ജ​ഹാം​ഗീ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ പ്ര​തി​പ​ക്ഷ വി​യോ​ജി​പ്പോ​ടെ സ​ർ​ക്കാ​രി​നോ​ട് ശി​പാ​ർ​ശ ചെ​യ്യാ​ൻ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു.
ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് വ​രു​ന്ന വ​ഴി ഓ​ട​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ​ത്ത​തു​കൊ​ണ്ടാ​ണ് വ​രാ​ൻ പ​റ്റാ​ത്ത​തെ​ന്ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി വാ​ട്സാ​പ്പി​ലൂ​ടെ അ​റി​യി​ച്ചു. ഇ​ത് ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പ​മാ​ണെ​ന്ന് കൗ​ണ്‍​സി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നും കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു. ഇ​തോ​ടെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ രോ​ഷാ​കു​ല​രാ​യി.
ഇ​തെ​ല്ലാം ക​ഥ​യാ​ണെ​ന്നാ​യി പ്ര​തി​പ​ക്ഷം. സ്ഥാ​ന​മൊ​ഴി​യാ​ൻ പോ​കു​ന്ന ചെ​യ​ർ​മാ​ൻ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ വേ​ണ്ടി ന​ട​ത്തു​ന്ന കെ​ട്ടു​ക​ഥ​യാ​ണെ​ന്നും സി​പി​എം പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് വി.​എം.​വി​ജ​യ​കു​മാ​ർ ആ​രോ​പി​ച്ചു. തോ​മ​സ് ചാ​ണ്ടി​ക്ക് വി​ടു പ​ണി ചെ​യ്യു​ന്ന സി​പി​എം അ​ഴി​മ​തി​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്ന് ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ൾ തി​രി​ച്ച​ടി​ച്ചു.
കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും ചേ​ർ​ന്ന് മു​ത​ലാ​ളി​മാ​ർ​ക്ക് വേ​ണ്ടി ന​ട​ത്തു​ന്ന ക​ള്ള​ക്ക​ളി​യാ​ണി​തെ​ന്ന് പ്ല​ക്കാ​ർ​ഡ് ഉ​യ​ർ​ത്തി​ക്കാ​ട്ടി ബി​ജെ​പി അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാ​ണം എ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ട കെ​ട്ടി​ടം അ​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​തു​വ​രെ കേ​ര​ള മു​നി​സി​പ്പ​ൽ ആ​ക്ട് പ്ര​കാ​രം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ന​ഗ​ര​സ​ഭ എ​ൻ​ജി​നി​യ​ർ അ​നി​ൽ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.
താ​നും റ​വ​ന്യൂ ഓ​ഫീ​സ​റും മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യും ചേ​ർ​ന്നാ​ണ് ലേ​ക്ക് പാ​ല​സ് പ​രി​ശോ​ധി​ക്കാ​ൻ പോ​യ​ത്. ഞ​ങ്ങ​ളെ അ​വി​ടെ ത​ട​ഞ്ഞു. മു​നി​സി​പ്പ​ൽ എ​ൻ​ജി​നി​യ​റാ​ണെ​ന്നും പ​രി​ശോ​ധി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും താ​ൻ പ​റ​ഞ്ഞു. അ​ക​ത്ത് ക​യ​റി പ​രി​ശോ​ധി​ച്ച​പ്പോ​ൾ 42 കെ​ട്ടി​ട​ങ്ങ​ളു​ണ്ടെ​ന്നും ഇ​തി​ൽ പ​ത്തെ​ണ്ണം നി​യ​മ​വി​രു​ദ്ധ​മാ​യി വ​ച്ച​താ​ണെ​ന്നും ക​ണ്ടെ​ത്തി. 22 എ​ണ്ണം നി​യ​മാ​നു​സ്മൃ​ത​മു​ള്ള​തും പ​ത്തെ​ണ്ണം പ്ലാ​ൻ സ​മ​ർ​പ്പി​ക്കാ​തെ നി​ർ​മി​ച്ച​തു​മാ​ണ്. പ​രി​ശോ​ധ​ന​യി​ൽ 2.17 കോ​ടി​യു​ടെ നി​കു​തി അ​ട​യ്ക്ക​ണ​മെ​ന്ന് കാ​ണി​ച്ച് ഞ​ങ്ങ​ൾ നോ​ട്ടീ​സ് ന​ൽ​കി. ഞ​ങ്ങ​ൾ​ക്ക് പ്ര​ഥ​മ​ദൃ​ഷ്ട്യാ ബോ​ധ്യ​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് അ​ത്ര​യും തു​ക​യി​ട്ട​തെ​ന്നും വ​ഴി​വി​ട്ടൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു. ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട കൗ​ണ്‍​സി​ൽ എ​ൻ​ജി​നി​യ​റു​ടെ വി​ശ​ദീ​ക​ര​ണ​ത്തോ​ടെ പി​രി​യു​ക​യാ​യി​രു​ന്നു.