അ​ധി​കൃ​ത​ർ ക​ണ്ണു​തു​റ​ക്കു​ന്ന​തും കാ​ത്ത് ത​ക​ർ​ന്ന വീ​ടി​നു​ള്ളി​ൽ സു​ജാ​ത​യും കു​ടും​ബ​വും
Tuesday, July 16, 2019 10:27 PM IST
മ​ങ്കൊ​ന്പ്: മ​ഹാ​പ്ര​ള​യം ക​ഴി​ഞ്ഞി​ട്ട് ഒ​രു വ​ർ​ഷ​മാ​കു​ന്പോ​ഴും അ​ധി​കൃ​ത​ർ ക​ണ്ണു​തു​റ​ക്കു​ന്ന​തും കാ​ത്ത് ത​ക​ർ​ന്ന വീ​ടി​നു​ള്ളി​ൽ ഭീ​തി​യോ​ടെ സു​ജാ​ത​യും കു​ടും​ബ​വും. കാ​വാ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 11 -ാം വാ​ർ​ഡ് കു​ന്നു​മ്മ കി​ഴ​ക്ക് പേ​രൂ​ർ ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ രോ​ഗി​ക​ളാ​യ ദ​ന്പ​തി​ക​ളാ​ണ് ത​ക​ർ​ന്ന വീ​ടി​നു​ള്ളി​ൽ അ​പ​ക​ട​ഭീ​തി​യോ​ടെ ക​ഴി​യു​ന്ന​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും വി​ല്ലേ​ജാ​ഫീ​സു​ക​ളി​ലും പ​ല​ത​വ​ണ ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും വീ​ടു പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് സു​ജാ​ത​യു​ടെ പ​രാ​തി. സു​ജാ​ത​യും ഭ​ർ​ത്താ​വ് ശ്രീ​നി​വാ​സ​നും ലോ​ട്ട​റി വി​റ്റാ​ണ് ഉ​പ​ജീ​വ​ന​ത്തി​നു​ള്ള വ​ഴി ക​ണ്ടെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ണ്‍ മാ​സ​ത്തി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് മ​രം വീ​ണ് വീ​ടി​ന്‍റെ അ​ടു​ക്ക​ള​യും ഒ​രു മു​റി​യും ത​ക​ർ​ന്ന​ത്.

ഇ​വ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കു​ന്നു​മ്മ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും വീ​ടു വ​യ്ക്കു​ന്ന​തി​നു​ള്ള സ​ഹാ​യം ല​ഭി​ക്കു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഓ​ഗ​സ്റ്റു​മാ​സ​ത്തി​ലു​ണ്ടാ​യ മ​ഹാ​പ്ര​ള​യ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​ക്കൂ​സും നി​ലം​പൊ​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ക​ക്കൂ​സ് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ധ​ന​സ​ഹാ​യം ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പു​ത​ന്ന​താ​യി സു​ജാ​ത പ​റ​യു​ന്നു. ഇ​തി​നു​ശേ​ഷം പ​ല​യി​ട​ത്തു​നി​ന്നു​മാ​യി ക​ടം വാ​ങ്ങി പു​തി​യ ക​ക്കൂ​സ് നി​ർ​മി​ച്ചു. എ​ന്നാ​ൽ പ്ര​ള​യാ​ന്ത​രം 29 ശ​ത​മാ​നം വ​രെ നാ​ശ​ന​ഷ്ട​ത്തി​നു​ള്ള 60,000 രൂ​പ മാ​ത്ര​മാ​ണ് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ല​ഭി​ച്ച​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. കി​ട്ടി​യ തു​ക​യു​പ​യോ​ഗി​ച്ച് ത​ക​ർ​ന്നു വീ​ണ ഭാ​ഗ​ത്തെ അ​ടി​ത്ത​റ കെ​ട്ടി. അ​വ​ശേ​ഷി​ക്കു​ന്ന പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള സ​ഹാ​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണി​വ​ർ. നി​ല​വി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ര​ണ്ടു മു​റി​ക​ളി​ലാ​ണ് സു​ജാ​ത​യും ഭ​ർ​ത്താ​വും വി​വാ​ഹി​ത​യാ​യ മ​ക​ളും ക​ഴി​യു​ന്ന​ത്.

ഭി​ത്തി​ക​ള​ട​ക്കം ത​ക​ർ​ന്ന വീ​ട് ഏ​തു​നി​മി​ഷ​വും ത​ക​ർ​ന്നു വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. മാ​ന​ത്തു മ​ഴ​ക്കാ​ർ കാ​ണു​ന്പോ​ഴും ശ​ക്ത​മാ​യ കാ​റ്റ​ടി​ക്കു​ന്പോ​ഴും ഭ​യ​ന്നു​വി​റ​ച്ചാ​ണ് വീ​ടി​നു​ള്ളി​ൽ ഇ​വ​ർ ക​ഴി​ഞ്ഞു​കൂ​ടു​ന്ന​ത്. ഏ​റെ വൈ​കാ​തെ ത​ന്നെ അ​ധി​കൃ​ത​രു​ടെ ക​ണ്ണു തു​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ....