അ​ന്ത​ർ സം​സ്ഥാ​ന ബ​സു​ക​ൾ​ക്കാ​യി പു​റ​പ്പെ​ട​ൽ കേ​ന്ദ്രം തു​ട​ങ്ങി
Tuesday, July 16, 2019 10:27 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ൽ അ​ന്യ​സം​സ്ഥാ​ന ബ​സു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഏ​കീ​കൃ​ക​ത പു​റ​പ്പെ​ട​ൽ കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.​

ന​ഗ​ര​സ​ഭ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് സ്ഥി​തി ചെ​യ്യു​ന്ന ന​ഗ​ര​ഉ​പ​ജീ​വ​ന കേ​ന്ദ്ര​ത്തി​ലാ​ണ് യാ​ത്ര​ക്കാ​ർ​ക്കു​ള്ള വി​ശ്ര​മ സൗ​ക​ര്യ​മു​ൾ​പ്പെ​ടെ കേ​ന്ദ്രം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ ബ​സ് സ​ർ​വീ​സ് ഏ​ജ​ന്‍റു​മാ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് കേ​ന്ദ്രം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

തു​ട​ർ​ന്നും ന​ഗ​ര​ത്തി​ൽ പൊ​തു സ്ഥ​ല​ത്തു ബ​സു​ക​ൾ നി​ർ​ത്തി ആ​ളെ ക​യ​റ്റി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം. പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ സ്പീ​ൽ​ഡ് പോ​സ്റ്റി​ൽ പോ​ലീ​സ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി. ​ജ്യോ​തി​മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.