മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലെ എ​സി പ​ണി​മു​ട​ക്കി
Monday, July 15, 2019 10:27 PM IST
അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഹൃ​ദ്രോ​ഗ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലെ എ​സി ത​ക​രാ​റി​ലാ​യി. ഇ​തേ​ത്തു​ട​ർ​ന്ന് ചി​ക​ത്സ​യി​ൽ ക​ഴി​യു​ന്ന അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള രോ​ഗി​ക​ൾ ദു​രി​ത​ത്തി​ലാ​യി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക്് ഒ​ന്നോ​ടെ​യാ​ണ് എ​സി ത​ക​രാ​റി​ലാ​യ​ത്. ആ​കെ ഒ​ന്പ​തു കി​ട​ക്ക​ക​ളു​ള്ള തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് എ​സി ക​ളാ​ണ് പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന​ത്. ഒ​രു എ​സി​യു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ ക്ഷ​മ​മ​ല്ലാ​ത്ത​തും ഒ​ന്ന് പ​ണി​മു​ട​ക്കു​ക​യും ചെ​യ്ത​തോ​ടെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളു​ടെ നി​ല വ​ഷ​ളാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ബ​ന്ധു​ക്ക​ൾ.
എ​സി ഇ​ല്ലാ​ത്ത​തി​നാ​ൽ ഓ​ക്സി​ജ​ൻ വെ​ന്‍റി​ലേ​റ്റ​റു​ക​ൾ, ഹൃ​ദ​യ സ്പ​ന്ദ​നം തു​ട​ർ​ച്ച​യാ​യി രേ​ഖ​പ്പെ​ടു​ത്തി കൊ​ണ്ടി​രി​ക്കു​ന്ന മോ​ണി​റ്റ​റു​ക​ൾ ഉ​ൾ​പെ​ടെ​യു​ള്ള യ​ന്ത്ര​ങ്ങ​ളി​ൽ പൂ​പ്പ​ൽ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഇ​തു രോ​ഗി​ക​ളു​ടെ ജീ​വ​ന് ത​ന്നെ ഭീ​ഷ​ണി​യാ​കാ​മെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലെ എ​സി യു​ടെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്ന് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. എ​സി വാ​ങ്ങി​യ ക​രാ​ർ ക​ന്പ​നി​യി​ൽ അ​റി​യി​പ്പ് കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും, ക​ന്പ​നി​യി​ലെ മെ​ക്കാ​നി​ക്കു​ക​ൾ എ​ത്തി​യാ​ലേ തീ​വ്ര പ​രി​ച​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലെ എ​സി​യു​ടെ ത​ക​രാ​ർ പ​രി​ഹ​രി​യ്ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ എ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.