മാ​വേ​ലി​ക്ക​ര​യു​ടെ മ​ന​മ​റി​ഞ്ഞ് സ്ഥാനാർഥികൾ
Friday, April 19, 2024 11:54 PM IST
ചെ​ങ്ങ​ന്നൂ​ർ: മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റിലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ലും എ​ൽഡിഎ​ഫ് സ്ഥാ​നാ​ർ​ഥി സി.എ. അ​രു​ൺ​കു​മാ​റും ഇ​ന്ന​ലെ പ​ര്യ​ട​നം ന​ട​ത്തി​യ​ത് മാ​വേ​ലി​ക്ക​ര​യു​ടെ മ​ന​മ​റി​യാ​നാ​യി​രു​ന്നു. ഇ​രു സ്ഥാ​നാ​ർ​ഥി​ക​ളും മൂ​ന്നാം ഘ​ട്ട​പ​ര്യ​ട​ന​മാ​ണ് മാ​വേ​ലി​ക്ക​ര​യി​ൽ ന​ട​ത്തി​യ​ത്.

കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്

കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് മാ​വേ​ലി​ക്ക​ര നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്തി​ലെ റി​ഫാ​യി പ​ള്ളി ജം​ഗ്ഷ​നി​ൽനി​ന്നാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. കെപി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കോ​ശി എം.​ കോ​ശി പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​ ഗോ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ൾ പ​റ​യു​ന്നു ത​ങ്ങ​ൾ മ​ത്സ​രി​ക്കു​ന്ന​ത് പാ​ർ​ട്ടി​യു​ടെ ചി​ഹ്നം സം​ര​ക്ഷി​ക്കാ​ൻ ആ​ണെ​ന്ന്. എ​ന്നാ​ൽ താ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്ന​ത് രാ​ജ്യ​ത്തെ മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ത്യ​വും സം​ര​ക്ഷി​ക്കാ​നാ​ണെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്.

ഭാ​ര​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ശി​ല​യാ​യ ഭ​ര​ണ​ഘ​ട​നപോ​ലും വെ​ല്ലു​വി​ളി നേ​രി​ടു​മ്പോ​ൾ ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് വ​ള​രെ നി​ർ​ണാ​യ​ക​മാ​ണ്. ഇ​ട​തു​പ​ക്ഷ​ത്തി​ന് ഒ​രു പ്ര​സ​ക്തി​യും ഇ​ല്ലാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​ന്ത്യ സ​ഖ്യം അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ മാ​ത്ര​മേ രാ​ജ്യ​ത്തെ ബ​ഹു​സ്വ​ര​ത നി​ല​നി​ൽ​ക്കു​ക​യു​ള്ളെ​ന്നും കൊ​ടി​ക്കു​ന്നി​ൽ പ​റ​ഞ്ഞു. കെ.​ആ​ർ.​ മു​ര​ളി​ധ​ര​ൻ,രാ​ജ​ൻ പൈ​നും​മൂ​ട്ടി​ൽ, എം.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ, ഷാ​ജി​നൂ​റ​നാ​ട്, അ​മ​ത്യേ​ശ​ര​ൻ, അ​ൻ​സാ​രി, വി.​ടി.​എ​ച്ച്.​ റ​ഹിം, എം.​ ദീ​ലി​പ് ഖാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പാ​ല​മേ​ൽ, താ​മ​ര​ക്കു​ളം, വ​ള്ളി​ക്കു​ന്നം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 40 കേ​ന്ദ്ര​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി.

സി.എ. അ​രു​ൺ​കു​മാ​ർ

ചെ​ങ്ങ​ന്നൂ​ർ: എ​ൽ​ഡി​എ​ഫ് മാ​വേ​ലി​ക്ക​ര ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി സി.എ. അ​രു​ൺ​കു​മാ​റി​ന് മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യ​ത്. ഉ​മ്പ​ർ​നാ​ട് നി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം എം.​എ​സ്. അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് ക​ല്ലു​മ​ല ഐ​ഇ​എം, ടൗ​ൺ​വ​ട​ക്ക് ക​റ്റ​ർ​കാ​വ്, കു​രു​വി​ക്കാ​ട്, മ​ഠ​ത്തി​ൽ​ത​റ, കു​ന്നം ഹൈ​സ്കൂ​ൾ ജം​ഗ്ഷ​ൻ, ഇ​റ​വ​ങ്ക​ര അ​ഞ്ചു​മൂ​ലം പ​റ​മ്പ്, കോ​താ​റ​പാ​ലം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നുശേ​ഷം അ​ഴീ​ക്കോ​ട് ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. ഭ​ക്ഷ​ണ​ത്തി​നും വി​ശ്ര​മ​ത്തി​ന്നും ശേ​ഷം ഉ​ള​വു​കാ​ട് വ​ല്യ​ത്ത് ജം​ഗ്ഷ​നി​ൽ നി​ന്നു വീ​ണ്ടും സ്വീ​ക​ര​ണ പ​രി​പാ​ടി ആ​രം​ഭി​ച്ചു.

ക​ഞ്ചു​കോ​ട് ത​ണ്ടാ​നു​വി​ള ജം​ഗ്ഷ​ൻ, ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര സു​ർ​ജി​ത്ത് ന​ഗ​ർ, പ​ല്ലാ​രി​മം​ഗ​ലം പു​ഞ്ച​ക്കാ​ല തു​ട​ങ്ങി​യ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നുശേ​ഷം വാ​ത്തി​ക്കു​ളം ബേ​ക്ക​റി​ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം സി​പി​ഐ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബൈ​ജു കലാശാല

ചെ​ങ്ങ​ന്നൂ​ർ: എ​ൻഡിഎ സ്ഥാ​നാ​ർ​ഥി ബൈ​ജു ക​ലാ​ശാ​ല പ​ത്ത​നാ​പു​രം മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. കു​ന്നി​ക്കോ​ട്പ​ടി​ഞ്ഞാ​റേ​തെ​രു​വി​ൽ ആ​രം​ഭി​ച്ച പ​ര്യ​ട​നം പ​ള്ളി​മു​ക്ക്, സാ​ധ​ന​ന്ദ​പു​രം, ഇ​റ​ണൂ​ർ, പ​ന​വേ​ലി, ചി​ര​ട്ട​ക്കോ​ണം, ത​ല​ച്ചി​റ വൈ​ദ്യ​ശാ​ല ജം​ഗ്ഷ​ൻ, കോ​ക്കാ​ട്, ച​ക്കു​വ​ര​യ്ക്ക​ൽ, വി​ല്ലൂ​ർ, വെ​ട്ടി​ക്ക​വ​ല ജം​ഗ്ഷ​ൻ, ചെ​ങ്ങ​മ​നാ​ട്, കു​ന്നി​ക്കോ​ട്, മേ​ലി​ല ക്ഷേ​ത്രം, കോ​ട്ട​വ​ട്ടം, മാ​ക്ക​ന്നൂ​ർ, താ​നി​ത്ത​ടം, കു​ണ്ട​യം, തി​രു​വ​ഴി, മ​ഞ്ഞ​മ​ൺ​ക്കാ​ല, ഇ​ള​മ്പ​ൽ, കു​റ്റി​ക്കോ​ണം, തേ​ക്കും​മു​ക​ൾ, വി​ള​ക്കു​ടി, വ​രി​ക്കോ​ലി​ൽ ജം​ഗ്ഷ​ൻ, ആ​വ​ണീ​ശ്വ​രം എ​ഫ്സി​ഐ ജം​ഗ്ഷ​ൻ, പ​റ​യ​രു​വി​ള ജം​ഗ്ഷ​ൻ, കാ​ര്യ​റ, പേ​പ്പ​ർ​മി​ൽ, മ​രു​തി​വി​ള, പി​ട​വൂ​ർ, വെ​ള്ള​ങ്ങാ​ട്ട് ജം​ഗ്ഷ​ൻ, പു​ത്ത​ല​ത്ത് ജം​ഗ്ഷ​ൻ, പ​റ​ങ്കി​മാം​മു​ക​ൾ ജം​ഗ്ഷ​ൻ, മേ​ലെ​പ്പു​ര, പാ​ണ്ടി​തി​ട്ട, ര​ണ്ടാ​ലും​മൂ​ട് ജം​ഗ്ഷ​ൻ, ത​ല​വൂ​ർ ക്ഷേ​ത്രം, അ​രി​ങ്ങ​ട, അ​ല​ക്കു​ഴി വ​ഴി ല​ക്ഷം​വീ​ടി​ൽ സ​മാ​പി​ച്ചു.

കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ബൈ​ജു തോ​ട്ട​ശേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജി.​ ബാ​ഹു​ലേ​യ​ൻ, നി​തീ​ഷ് സാം​മ്പ​ൻ, വി​ള​ക്കു​ടി ച​ന്ദ്ര​ൻ, അ​ജി​ത് ചാ​ലു​ക്കോ​ണം, പ്ര​ശാ​ന്ത് ര​വീ​ന്ദ്ര​ൻ, ഉ​ഷ ബാ​ബു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​വ​ശ്യ സ​ര്‍​വീ​സു​കാ​ര്‍​ക്കു​ള്ള
പോ​സ്റ്റ​ല്‍ ബാ​ല​റ്റ് വോ​ട്ടിം​ഗ് ഇ​ന്നു തു​ട​ങ്ങും

ആ​ല​പ്പു​ഴ: ലോ​ക്‌​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി പോ​സ്റ്റ​ല്‍ ബാ​ല​റ്റി​നാ​യി അ​വ​ശ്യ സ​ര്‍​വീ​സു​കാ​ര്‍ സ​മ​ര്‍​പ്പി​ച്ച 12 ഡി ​അ​പേ​ക്ഷ​ക​ളി​ല്‍ പോ​സ്റ്റ​ല്‍ ബാ​ല​റ്റി​നാ​യി അ​നു​മ​തി ല​ഭി​ച്ച​വ​ര്‍​ക്ക് ഇ​ന്നു​മു​ത​ല്‍ താ​ഴെ പ​റ​യു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി പോ​സ്റ്റ​ല്‍ ബാ​ല​റ്റ് വോ​ട്ടിം​ഗ് രേ​ഖ​പ്പെ​ടു​ത്താ​വു​ന്ന​താ​ണെ​ന്ന് ജി​ല്ലാ തെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. 21, 22 തീ​യ​തി​ക​ളി​ലും പോ​സ്റ്റ​ല്‍ ബാ​ല​റ്റ് വോ​ട്ടിം​ഗ് സൗ​ക​ര്യ​മു​ണ്ടാ​കും.

വോ​ട്ടിം​ഗ് കേ​ന്ദ്ര​ങ്ങ​ള്‍
അ​രൂ​ര്‍ - ഗ​വ.​ യു​പി​എ​സ്. തു​റ​വൂ​ര്‍ വെ​സ്റ്റ്, കു​ത്തി​യ​തോ​ട്.
ചേ​ര്‍​ത്ത​ല - മു​ട്ടം ഹോ​ളി ഫാ​മി​ലി എ​ച്ച്എ​സ്എ​സ്, ചേ​ര്‍​ത്ത​ല.
ആ​ല​പ്പു​ഴ - എ​സ്ഡി​വി. ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ്, ആ​ല​പ്പു​ഴ
അ​മ്പ​ല​പ്പു​ഴ - ബ്ലോ​ക്ക് ഓ​ഫീ​സ്, അ​മ്പ​ല​പ്പു​ഴ
കു​ട്ട​നാ​ട് - സെ​ന്‍റ് മൈ​ക്കി​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി
സ്‌​കൂ​ള്‍, ച​മ്പ​ക്കു​ളം
ഹ​രി​പ്പാ​ട് - ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്‌​സ് എ​ച്ച്എ​സ്എ​സ്, ഹ​രി​പ്പാ​ട്
കാ​യം​കു​ളം- എം​എ​സ്എം കോ​ള​ജ്, കാ​യം​കു​ളം
മാ​വേ​ലി​ക്ക​ര- ബി​ഷ​പ്പ് ഹോ​സ്ജ​സ് എ​ച്ച്എ​സ്എ​സ്, മാ​വേ​ലി​ക്ക​ര
ചെ​ങ്ങ​ന്നൂ​ര്‍- റ​വ​ന്യു ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ്, ചെ​ങ്ങ​ന്നൂ​ര്‍