ഭി​ന്ന​ശേ​ഷി-​വ​യോ​ജ​ന സൗ​ഹൃ​ദ​മാ​ക്കാ​ന്‍ റാ​മ്പും വീ​ല്‍ചെ​യ​റും ഒ​രു​ക്കും
Thursday, April 18, 2024 11:33 PM IST
ആ​ല​പ്പു​ഴ: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ എ​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും വ​യോ​ജ​ന​ങ്ങ​ള്‍​ക്കും സൗ​ജ​ന്യ യാ​ത്രാ സൗ​ക​ര്യ​വും വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ റാ​മ്പ് സൗ​ക​ര്യം, വീ​ല്‍ചെ​യ​ര്‍ സൗ​ക​ര്യം എ​ന്നി​വ​യും ത​യാ​റാ​ക്കും. ലോ​ക്‌​സ​ഭാ തെര​ഞ്ഞെ​ടു​പ്പ് ഭി​ന്ന​ശേ​ഷി-​വ​യോ​ജ​ന സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​ല​ക്‌​സ് വ​ര്‍​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​മാ​ണ് തീ​രു​മാ​നം എ​ടു​ത്ത​ത്.

ബ്ലോ​ക്ക് ത​ല ഐ​സി​ഡി​എ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ബൂ​ത്തു​ക​ളും 20ന് ​മു​മ്പ് സ​ന്ദ​ര്‍​ശി​ച്ച് ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ബൂ​ത്തു​ക​ളി​ലും റാ​മ്പു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും.​അ​ലോ​പ്പ​തി, ആ​യു​ര്‍​വേ​ദ, ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ല്‍നി​ന്ന് വീ​ല്‍​ചെ​യ​റു​ക​ള്‍ ക​ണ്ടെ​ത്തി ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട ഡി​എം​ഒ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍, ബ​ഡ്‌​സ് സ്‌​കൂ​ളു​ക​ളി​ല്‍നി​ന്നും വീ​ല്‍ ചെ​യ​ര്‍ ക​ണ്ടെ​ത്താ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും 85 വ​യ​സി​നുമേ​ല്‍ പ്രാ​യ​മു​ള്ള വ​യോ​ജ​ന​ങ്ങ​ള്‍​ക്കും തെര​ഞ്ഞെ​ടു​പ്പ് ദി​വ​സം പോ​ളിം​ഗ് ബൂ​ത്തി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി തി​രി​കെ പോ​കു​ന്ന​തി​നും പൊ​തു​ഗ​താ​ഗ​ത​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കും.

പോ​ളിം​ഗ് ദി​വ​സം പി​എ​ച്ച്‌​സി, സി​എ​ച്ച്‌​സി എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം ആ​റു​മ​ണി​വ​രെ നീ​ട്ടും. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ പ്ര​ത്യേ​ക സൗ​കാ​ര്യം പോ​ളിം​ഗ് ബൂ​ത്തി​ന് സ​മീ​പം ഒ​രു​ക്കും. തെര​ഞ്ഞെ​ടു​പ്പ് ദി​വ​സം ബൂ​ത്തി​ല്‍ എ​ത്തു​ന്ന മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും എ​സ്പി​സി, എ​ന്‍​എ​സ്എ​സ്, എ​ന്‍​സി​സി വോ​ള​ന്‍റിയേ​ഴ്‌​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കും. മെ​ഡി​ക്ക​ല്‍ കി​റ്റ്, വെ​ള്ളം, പ്ര​ത്യേ​ക ക്യൂ, ​വെ​യി​ല്‍ ഏ​ല്‍​ക്കാ​തെ വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ ഏ​ര്‍​പ്പെ​ടു​ത്തും.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​റും ഭി​ന്ന​ശേ​ഷി നോ​ഡ​ല്‍ ഓ​ഫീ​സ​റു​മാ​യ എ.​ഒ.​അ​ബീ​ന്‍, സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് എ​സ്. അ​ന്‍​വ​ര്‍, ജി​ല്ലാ വ​നി​ത ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ര്‍ എ​ല്‍, ഷീ​ബ, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് ദീ​പു മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ പ​ങ്കെ​ടു​ത്തു.