ശു​ശ്രൂ​ഷ​ക പ​രി​ശീ​ല​ന ക്യാ​മ്പ് സ​മാ​പി​ച്ചു
Thursday, April 18, 2024 11:33 PM IST
മാ​ന്നാ​ർ: ആ​രാ​ധ​നാ​ധി​ഷ്ഠി​ത​മാ​യ ജീ​വി​ത​മാ​ണ് ന​ന്മ​യി​ൽ വ​ള​രാ​ൻ മ​നു​ഷ്യ​നെ പ്രാ​പ്ത​മാ​ക്കു​ന്ന​തെ​ന്ന് യൂ​ഹാ​നോ​ൻ മാ​ർ ദീ​യ​സ്കോ​റോ​സ് പ​റ​ഞ്ഞു. ആ​രാ​ധ​ന​യി​ലും ദൈ​നം​ദി​ന സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ദൈ​വ​സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞ് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. അ​ഖി​ല മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ ശൂ​ശ്രൂ​ഷ​ക സം​ഘം വാ​ർ​ഷി​ക പ​രി​ശീ​ല​ന ക്യാ​മ്പി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​സി​ഡ​ന്‍റ് യൂ​ഹാ​നോ​ൻ മാ​ർ തേ​വോ​ദോ​റോ​സ് മെ​ത്രാ​പ്പോലീത്ത അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ർ, കെ.വി. പോ​ൾ റ​മ്പാ​ൻ, വൈ​ദിക ട്ര​സ്റ്റി ഫാ ​ഡോ. തോ​മ​സ് വ​ർഗീ​സ് അ​മ​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ ​ജോ​സ് തോ​മ​സ് പൂ​വ​ത്തു​ങ്ക​ൽ, ഫാ ​ആ​ൻ​ഡ്രൂ​സ് വ​ർ​ഗീ​സ് തോ​മ​സ്, ഫാ. ​സൈ​മ​ൺ ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു വി. ​പ​ന്ത​പ്ലാ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.