ചങ്ങനാശേരി: മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തി. രാജ്യത്തെ രണ്ടാം സ്വാതന്ത്ര്യ സമര പോരാട്ടമായി ഈ തെരഞ്ഞെടുപ്പിനെ കാണണമെന്ന് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷും പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുന്ന ബിജെപിയും മോദിയും പുറത്തുപോയില്ലെങ്കില്‍ മഹത്തരമായ നമ്മുടെ ഭരണഘടനയും പൗരാവകാശവും ഉണ്ടാകില്ലെന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം കെ.സി.ജോസഫും പറഞ്ഞു. കുറിച്ചി ഔട്ട്പോസ്റ്റ് ജംഗ്ഷനില്‍ നടന്ന തെരഞ്ഞെടുപ്പു യോഗത്തിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്.
പുത്തന്‍പള്ളി, പാട്ടശേരി, റെഡിമെയ്ഡ് ജംഗ്ഷന്, മന്ദിരം കവല, എണ്ണക്കാച്ചിറ ജംഗ്ഷന്, സ്വാമിക്കവല, ചേലചിറ കോളനി, നാല്പതില് കവല, എട്ടുമുറി, പുലിക്കുഴി, കേളന്‍കവല, ചാലച്ചിറ, പീച്ചാങ്കേരി, മാത്തന്‍കുന്ന് കോളനി, മലകുന്നം, കാഞ്ഞിരത്തിന്മൂട്, സിഎസ്ഐപള്ളി ജംഗ്ഷന്, പൊക്കത്തില്‍ പീടിക, ചെമ്പകശേരി, കളത്തിപ്പറമ്പ്, ചെട്ടിശേരി, പുന്നമൂട്, ശാസ്താക്ഷേത്രം, മുളയ്ക്കാംതുരുത്തി, കുന്നേല്‍പീടിക, നിറപറ ഭാഗം, തുരുത്തി പള്ളി ജംഗ്ഷന്, തുരുത്തി കാനാ, പാലത്രച്ചിറ, വടക്കേക്കര, ചേന്നംപടവ് എംഎല്‍എ റോഡ്, പുത്തന്‍കുളങ്ങര, തട്ടാരപ്പള്ളി, ഇല്ലത്തുപടി, തൊമ്മച്ചന്പടി, വെരൂര്‍ ചിറ, രക്ഷാഭവന്, കളപ്പുരയ്ക്കല്‍, കോട്ടൂര്‍, പുളിക്കല്‍, ആറ്റുവാക്കേരി, ചെത്തിപ്പുഴപള്ളി, മുന്തിരിക്കവല, വക്കച്ചന്‍പടി, മുട്ടത്തുപടി, പുറക്കടവ്, കൂനന്താനം, ഏനചിറ, ഇടയാടി, ആശഭവന്, പാറച്ചിറപാറ, ചലഞ്ച് നഗര്‍, ലിസ്യൂ സ്കൂള്‍ ഭാഗം, ലിസ്യൂ ജംഗ്ഷന്, സങ്കേതം, എം.പി.റോഡ്, അമ്മച്ചന്മുക്ക്, പുതുച്ചിറ അമ്പലം ഭാഗം, ഓര്ത്തഡോക്സ്പള്ളി ഭാഗം, വട്ടക്കുന്ന്, അരിക്കത്തില്‍, ഉമ്പുകാട്, പതിയില്ച്ചിറ, മണ്ണാത്തിപ്പാറ, ബാങ്ക്പടി, പാത്തിക്കല്മുക്ക്, മടക്കുമൂട്, എസ്റ്റേറ്റ്പടി, നിറപറ, ചേരിക്കല്‍, മൂന്നാംമൈല്‍, മടക്കുംമൂട്, മുസ്ലിം പള്ളി വഴി, ശാന്തി നഗര്‍, മഹിത ജംഗ്ഷന്, പമ്പ് ഹൗസ്, ആപ്പിമുക്ക്, പട്ടാണിച്ചിറ എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി പര്യടനം വൈകിട്ട് കുരിശുംമൂട്ടില്‍ സമാപിച്ചു.